പാപ്പിനിശ്ശേരി അരോളിയിൽ ഉറങ്ങിക്കിടന്ന അധ്യാപികയുടെ സ്വർണമാല കവർന്നു
പാപ്പിനിശ്ശേരി :
അരോളിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന അധ്യാപികയുടെ 4 പവന്റെ സ്വർണമാല കള്ളൻ കവർന്നു. കള്ളൻ മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കവേ അധ്യാപികയുടെ കഴുത്തിന് മുറിവേറ്റു. ഐക്കലിലെ റിട്ട.അധ്യാപകൻ കെ.പ്രകാശിന്റെ ഭാര്യ അരോളി ഗവ.ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക പി.അനിതയുടെ മാലയാണ് കവർന്നത്. ഇന്നലെ പുലർച്ചെ 2ന് വീടിന്റെ അടുക്കള വാതിൽപ്പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്.
വീട്ടുകാർ ബഹളം വച്ചതോടെ കള്ളൻ ഓടി രക്ഷപ്പെട്ടു. ഇതിനിടയിൽ വേളാപുരത്തും കവർച്ചശ്രമം നടന്നു. ഇന്നലെ പുലർച്ചെ പോള അശോകന്റെ വീടിന്റെ അടുക്കള വാതിൽ തകർക്കാൻ ശ്രമം നടക്കുന്നതിനിടയിൽ വീട്ടുകാർ ശബ്ദം കേട്ട് ഉണർന്നപ്പോഴേക്കും മോഷ്ടാക്കൾ ഓടിരക്ഷപ്പെട്ടു. വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിൽ വളപട്ടണം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
ليست هناك تعليقات
إرسال تعليق