കസ്റ്റഡിമരണം കൊലപാതകം ; ജയിൽ അധികൃതരുടെ വാദം പൊളിയുന്നു
പീരുമേട് സബ്‌ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തിൽ ജയിൽ അധികൃതരുടെ വാദം പൊളിയുന്നു. രാജ്‌കുമാറിനെ പീരുമേട് ആശുപത്രിയിൽ എത്തിച്ചത് മരണം നടന്ന് ഒരുമണിക്കൂർ കഴിഞ്ഞ്. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയത് പീരുമേട് ആശുപത്രി സൂപ്രണ്ട്. മെഡിക്കൽ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
അതേസമയം കൂടുതൽ പോലീസുകാരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് ക്രൈംബ്രാഞ്ച്.ഒന്നാം പ്രതിയായ എസ്ഐ സാബുവിനെ ചോദ്യം ചെയ്തപ്പോൾ രാജ്‌കുമാറിനെ മർദ്ദിച്ച കൂടുതൽ പോലീസുകാരെ സംബന്ധിച്ച വിവരങ്ങൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
കേസിൽ വഴിത്തിരിവ് ഉണ്ടാക്കാമായിരുന്ന സ്റ്റേഷൻ റെക്കോർഡുകളിൽ തിരിമറി നടത്തി തെളിവ് നശിപ്പിച്ചവരെയും അറസ്റ്റ് ചെയ്‌തേക്കും. ഫിനാസ് തട്ടിപ്പിൽ കൂട്ടുപ്രതികളായ ശാലിനിയേയും മഞ്ജുവിനേയും മർദ്ദിച്ച പോലീസുകാരെയും അറസ്റ്റ് ചെയ്‌തേക്കും. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ വനിതാ പോലീസുകാരാണ് ഇവരെ മർദ്ദിച്ചത്.
No comments
Post a Comment