കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുളള ബസുകളില്‍ പരസ്യങ്ങള്‍ പതിക്കരുതെന്ന് ഹൈക്കോടതി
കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെയുളള ബസുകളില്‍ പരസ്യങ്ങള്‍ പതിക്കരുതെന്ന് ഹൈക്കോടതി. കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ കെ.എം സജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
മറ്റ് ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിക്കുന്ന തരത്തിലുളള ഇത്തരം പരസ്യ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്നാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ അദ്ധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്.
ദേശീയ പാതകളുടെ സമീപത്തും ഇത്തരം പരസ്യ ബോര്‍ഡുകള്‍ക്ക് നിയന്ത്രണമുണ്ടെന്നും എന്നാല്‍ പലയിടങ്ങളിലും ബോര്‍ഡ് നീക്കം ചെയ്യാത്തതില്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ദേശീയ പാതകളിലൂടെ സര്‍വീസ് നടത്തുന്നതിനാല്‍ കെഎസ്‌ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് അനുവദിക്കാനാകില്ലെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.
No comments
Post a Comment