Home
/
Obituary
/
TALIPARAMBA
/
നടക്കാനിറങ്ങിയ തളിപ്പറമ്പ് കുറുമാത്തൂര്‍ സ്വദേശി ബഹ്റൈനില്‍ കുഴഞ്ഞ് വീണു മരിച്ചു
നടക്കാനിറങ്ങിയ തളിപ്പറമ്പ് കുറുമാത്തൂര്‍ സ്വദേശി ബഹ്റൈനില്‍ കുഴഞ്ഞ് വീണു മരിച്ചു
തളിപ്പറമ്പ്:
പതിവ് നടത്തത്തിനിടയില്‍ പ്രവാസി മലയാളി ബഹ്റൈനില്‍ കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂര്‍ തളിപ്പറമ്ബ് കുറുമാത്തൂര്‍ സ്വദേശി ഹംസ മൊയ്‌ദീന്‍ തായല്‍പീടിക (50) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഗുദൈബിയ ആണ്ടലാസ് ഗാര്‍ഡനിലായിരുന്നു സംഭവം.
കുഴഞ്ഞു വീണ അദ്ദേഹത്തെ പാര്‍ക്കില്‍ ഉണ്ടായിരുന്നവര്‍ ആംബുലന്‍സ് വരുത്തി ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. അടുത്ത മാസം നാട്ടില്‍ പോകാനിരുന്ന അദ്ദേഹം, കുറച്ചു ദിവസം മുമ്ബാണ് കുടുംബത്തെ നാട്ടിലേക്കയച്ചതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

ബഹ്‌റൈന്‍ ഹൂറയിലെ അല്‍ സഹബാ ഹജ്ജ് ഗ്രൂപ്പിലെ മുതിര്‍ന്ന ജീവനക്കാരനായിരുന്നു ഹംസ മൊയ്‌ദീന്‍. മുമ്ബ് സൗദി പ്രവാസിയായിരുന്ന ഇദ്ദേഹം കഴിഞ്ഞ 18 വര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ശ്രമത്തിലാണെന്ന് കെ.എം.സി.സി മയ്യത്ത് പരിപാലന സംഘം അറിയിച്ചു
No comments
Post a Comment