തളിപ്പറമ്പ് പോലീസ് സ്റ്റേഷന് മുന്നിലെ ഗൃഹനാഥന്റെ സമരം അവസാനിപ്പിച്ചു
തളിപ്പറമ്പ്:
സി പി എം പ്രവർത്തകരുടെ ശല്യം സഹിക്കാനാവുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകൻ തളിപ്പറമ്പ് പോലീസ് സ്റ്റേഷന് മുന്നിൽ നിരാഹാര സമരം നടത്തി. തന്നെ അക്രമിച്ച സംഭവത്തിൽ മൂന്നു മാസം കഴിഞ്ഞിട്ടും നടപടികൾ സ്വീകരിക്കാത്തതിലും നിരന്തരമായി പാർട്ടി പ്രവർത്തകർ ദ്രോഹിക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു സമരം. എട്ട് മണിക്കൂർ നേരം നിരാഹാര സമരം നടത്തുവാനായി കോൺഗ്രസ് കൊടിയും ബാനറുമായാണ് തളിപ്പറമ്പ് തോട്ടാറമ്പ് സ്വദേശിയായ ജോസ് ജോസഫ് തോണിക്കുഴി രാവിലെ ഒൻപത് മുതൽ പോലീസ് സ്റ്റേഷന് മുന്നിലെ നടപ്പാതയിൽ മഴയിൽ കുത്തിയിരുന്നത്.. കഴിഞ്ഞ മാർച്ച് 29 ന് വീട്ടിന് മുന്നിൽ തൊഴിലുറപ്പ് തൊഴിലാളികളായ വനിതകൾ വീടിന് മുന്നിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചത് ചോദ്യം ചെയ്തതിന് സി പി എം പ്രവർത്തകർ വീട്ടിൽ കയറി ജോസിനെ മർദ്ദിച്ചിരുന്നു. തുടർന്ന് ആശുപത്രിയിൽ പോലീസ് വന്ന് മൊഴിയെടുത്തതല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.
No comments
Post a Comment