ടിക് ടോക്കിനും ഹെലോ ആപ്പിനും നിരോധനം വരുന്നു
ചൈനീസ് കമ്ബനിയായ ബെറ്റ് ഡാന്‍സിന്റെ ആപ്പ്ളിക്കേഷനുകളായ ടിക് ടോക്കിനും ഹെല്ലോ ആപ്പിനും സുരക്ഷാ മാനദണ്ഡങ്ങള്‍ ഉന്നയിച്ച് ഐടി മന്ത്രാലയത്തിലെ സൈബര്‍ നിയമ/ ഇ-സുരക്ഷാ വിഭാഗമാണ് നോട്ടീസ് അയച്ചത്. നിയമവിരുദ്ധ പ്രവൃത്തികള്‍ സംബന്ധിച്ച ഒരു കൂട്ടം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നോട്ടീസ്. രാജ്യവിരുദ്ധ, നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന ആശങ്കയെ തുടര്‍ന്നാണ് ടിക് ടോക്ക്, ഹെലോ സേവനങ്ങള്‍ക്ക് ഐടി മന്ത്രാലയം നോട്ടീസ് അയച്ചത്.
ഇതിന് ശരിയായ മറുപടി ലഭിച്ചില്ലെങ്കില്‍ ടിക് ടോക്കും, ഹെലോ ആപ്പും ഇന്ത്യയില്‍ നിരോധിക്കുകയോ ഐടി നിയമം അനുസരിച്ചുള്ള നടപടികളോ നേരിട്ടേക്കും. അനധികൃതമായി ഉപഭോക്തൃവിവരങ്ങള്‍ പങ്കുവെക്കുന്നതുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് മന്ത്രാലയത്തിന്റെ നോട്ടീസ്. ജൂലായ് 22 മുന്‍പ് മറുപടി നല്‍കണം. ഇത് പരാജയപ്പെട്ടാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം കത്തില്‍ മുന്നറിയിപ്പ് നല്‍കി.
വിവിധ മേഖലകളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം ഈ കര്‍ശന നടപടി സ്വീകരിച്ചത്. ടിക് ടോക്ക് ചൈനയിലേക്ക് വിവരങ്ങള്‍ കടത്തുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് നേരത്തെ അമേരിക്കയില്‍ നടപടി നേരിട്ടിട്ടുണ്ട്. നേരത്തെ ശശീ തരൂര്‍ എംപി ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. ആര്‍എസ്‌എസിന്റെ പിന്തുണയുള്ള സ്വദേശി ജാഗരണ്‍ മഞ്ച് ഈ വിഷയം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് ഔദ്യോഗികമായി കത്തയക്കുകയും ചെയ്തിരുന്നു.
No comments
Post a Comment