പയ്യന്നൂർ മിനി സിവിൽ സ്റ്റേഷൻ ചോർന്നൊലിക്കുന്നു
പയ്യന്നൂർ പ്രവർത്തനം തുടങ്ങി മൂന്നു വർഷം തികയാനിരിക്കെ പയ്യന്നൂർ മിനി സിവിൽ സ്റ്റേഷൻ കെട്ടിടം മഴ പെയ്തതോടെ ചോർന്നൊ ലിക്കുന്നു. കെട്ടിടസമുച്ചയത്തിന്റെ മുകളി ലത്തെ നിലയിൽ പ്രവർത്തിക്കുന്ന കേരള ലോട്ടറി സബ് ഓഫീസ് ഉൾപ്പെടെയാണ് ചോർന്നൊലിക്കുന്നത്. നിയുക്ത പയ്യന്നൂർ താലൂക്ക് ഓഫീസിനായി പണികഴിപ്പിച്ച മിനിസിവിൽസ്റ്റേഷൻ കെട്ടിടസമുച്ചയമാണ് നിർമ്മാണത്തിലെ അപാകത മൂലം ചോർന്നൊലിക്കുന്നത്. ജീവനക്കാർ ബക്കറ്റ് വെച്ചാണ് ചോർന്നൊലിക്കുന്ന വെള്ളം പുറത്തുകളയുന്നത്. ഓഫീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ള ജീവനക്കാരും താൽകാലിക ജീവനക്കാരുമായി ഒമ്പത് പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. കെട്ടിടത്തിലെ ചോർച്ച മൂലം ദുരിതത്തിലായിരിക്കുകയാണ്. ദിവസേന നാൽപത് ലക്ഷത്തിൽപരം രൂപയുടെ ടിക്കറ്റുകളാണ് ഇവിടെ നിന്ന് വിതരണം നടക്കുന്നത്. ഓഫീസിൽ സൂക്ഷിക്കുന്ന ടിക്കറ്റുകൾ നനയാതിരിക്കാൻ ഏറെ ബുദ്ധിമുട്ടുകയാണെന്ന് ഓഫീസ് ജീവനക്കാർ പറയുന്നു. കെട്ടിടം ചോരുന്നത് ശ്രദ്ധയിൽപെട്ട പൊതുമരാമത്ത് അധികൃതർ പരിഹാരത്തിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
No comments
Post a Comment