Header Ads

  • Breaking News

    യോഗക്ഷേമസഭ കണ്ണൂർ ജില്ലാ വാർഷിക യോഗവും കൗൺസിലർമാരുടെ യോഗവും നടന്നു



    യോഗക്ഷേമസഭ കണ്ണൂർ ജില്ലാ വാർഷിക യോഗവും കൗൺസിലർമാരുടെ യോഗവും ഏഴിലോട് യോഗക്ഷേമസഭ കണ്ണൂർ ജില്ലാ മന്ദിരത്തിൽ വച്ച് നടന്നു. സംസ്ഥാന സെക്രട്ടറി സുനിൽ കാലടി ഉദ്ഘാടനം ചെയ്തു.ജില്ലാ ജോ: സെക്രട്ടറി സി.ഐ. ശങ്കരൻ നമ്പൂതിരി സ്വാഗതവും ജില്ലാ പ്രസിഡന്റ് എം.വാസുദേവൻ നമ്പൂതിരി അദ്ധ്യക്ഷതയും വഹിച്ചു. 

    യോഗത്തിൽ എസ്.എസ് എൽ സി +2 പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ജില്ലാ സെക്രട്ടറി എം പി രാധാകൃഷ്ണൻ നമ്പൂതിരി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു കണ്ണൂർ ജില്ലാ പ്രസിഡന്റ് ആയി ശ്രീ.എം.പി.രാധാകൃഷ്ണൻ നമ്പൂതിരിയെയും സെക്രട്ടറി ആയി ശ്രീ.പി.എൻ.ദാമോദരൻ നമ്പൂതിരിയെയും ട്രഷറർ ആയി ശ്രീ.ഇ.എൻ.കൃഷ്ണൻ നമ്പൂതിരിയെയും തിരഞ്ഞെടുത്തു.

    No comments

    Post Top Ad

    Post Bottom Ad