എഐഎസ്‌എഫിന്‍റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
യൂണിവേഴ്സിറ്റി കോളജിലെ എസ്‌എഫ്‌ഐ അക്രമത്തില്‍ പ്രതിഷേധിച്ച് എഐഎസ്‌എഫ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസ് ബാരിക്കേഡ് മറിച്ചിടാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. പ്രതിഷേധ പ്രകടനത്തില്‍ എസ്‌എഫ്‌ഐക്കെതിരേ രൂക്ഷമായ മുദ്രാവാക്യമാണ് ഉയര്‍ന്നത്.യൂണിവേഴ്സിറ്റി കോളജിലെ എസ്‌എഫ്‌ഐയുടെ അക്രമങ്ങള്‍ ഇനി കൈയുംകെട്ടി നോക്കിയിരിക്കില്ലെന്നും കേസിലെ പ്രതികളെ ആഭ്യന്തരവകുപ്പ് സംരക്ഷിക്കുകയാണെന്നും എഐഎസ്‌എഫ് ആരോപിച്ചു. ആഭ്യന്തരവകുപ്പ് ഇരയ്ക്കൊപ്പം അല്ല വേട്ടക്കാരനൊപ്പമാണ് നില്‍ക്കുന്നത്. കോളജില്‍ എസ്‌എഫ്‌ഐയുടെ അക്രമങ്ങള്‍ക്ക് കുടപിടിക്കുന്ന പ്രിന്‍സിപ്പലിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി കോളജിലെ എസ്‌എഫ്‌ഐയെ പ്രതിരോധിക്കാന്‍ എഐഎസ്‌എഫ് യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. വരും ദിവസങ്ങളില്‍ യൂണിറ്റിന്‍റെ പ്രവര്‍ത്തനം തുടങ്ങുമെന്നും എഐഎസ്‌എഫ് നേതാക്കള്‍ അറിയിച്ചു.
No comments
Post a Comment