നീരൊഴുക്ക് കൂടി; ഈ മാസം വൈദ്യുതി നിയന്ത്രണമില്ലെന്ന് KSEB
അണക്കെട്ടുകളില്‍ നീരൊഴുക്ക് കൂടിയതോടെ ഈ മാസം വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെഎസ്ഇബി. ചൊവ്വാഴ്ച മൂന്ന് ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം കിട്ടിയതോടെയണ് ഈ വിലയിരുത്തല്‍.
വൈദ്യുതി നിയന്ത്രണത്തിന്റെ പടിവാതിലിലെത്തിയ കേരളത്തിന് ഇത് നേരിയ ആശ്വാസം നൽകും. കാലവര്‍ഷം അല്പമെങ്കിലും കനിഞ്ഞാല്‍ കടുത്ത വൈദ്യുതി നിയന്ത്രണത്തില്‍ നിന്ന് സംസ്ഥാനത്തിന് രക്ഷനേടാം. ഈ മാസം 15 ന് ചേരുന്ന വൈദ്യുതി ബോര്‍ഡ് ഉന്നതല യോഗം സ്ഥിതി പുനരവലോകനം ചെയ്യും.
No comments
Post a Comment