Header Ads

  • Breaking News

    മാടായി കോളേജ് മാനേജ്‌മെന്റ് വിദ്യാർത്ഥിവിരുദ്ധ നിലപാട്: SFI അനിശ്ചിതകാല നിരാഹാര സമരം തുടരും



    ഇന്ന് മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ SFI ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കാം എന്ന് ഉറപ്പ് നൽകി അതിന്റെ ഭാഗമായി SFI കഴിഞ്ഞ 3 ദിവസമായി നടത്തിവന്ന പഠിപ്പ് മുടക്ക് അവസാനിപ്പിച്ചു. എന്നാൽ ചർച്ചയിൽ അംഗീകരിച്ച ആവശ്യങ്ങൾ ഇത്ര കാലയളവിൽ നടപ്പാക്കുമെന്നോ പരിഹരിക്കുമെന്നോ പറഞ്ഞിട്ടില്ല. അംഗീകരിച്ച ആവിശ്യങ്ങൾ മിനുട്സ് കോപ്പിയിൽ മാനേജർ ഒപ്പിട്ട് നൽകുന്നില്ല ആയതിനാൽ മിനുട്സ് കോപ്പി ഒപ്പിട്ട് ലഭിക്കുന്നതുവരെയും നിർമാണ പ്രവർത്തനങ്ങൾ കോളേജിൽ ആരംഭിക്കുന്നത് വരെയും SFI നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം തുടരും..

    അതേ സമയം കോളേജില്‍ എസ്.എഫ്.ഐ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. കോളേജിലെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് എസ്.എഫ്.ഐ മാടായി കോളേജ് യൂണിറ്റ് കമ്മിറ്റി നിരാഹാര സമരം നടത്തുന്നത്..

    കോളേജ് ടോയ്‌ലറ്റ് ജലക്ഷാമവും ശോചനീയാവസ്ഥയും പരിഹരിക്കുക, സാനിറ്ററി നാപ്കിന്‍ മിഷ്യന്‍ പുന:സ്ഥാപിക്കുക, ലൈബ്രറിയിലെ റഫറന്‍സ് പുസ്തകങ്ങള്‍ വര്‍ധിപ്പിക്കുക, കോളേജ് കാന്റീന്‍ ചോര്‍ച്ച പരിഹരിക്കുക, വൈദ്യുതീകരിക്കാത്ത ക്ലാസ്മുറികള്‍ വൈദ്യുതീകരിക്കുക എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് എസ്.എഫ്.ഐ മുന്നോട്ട്  വച്ചത്..

     ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ കോളേജ് മാനേജ്‌മെന്റ് തയ്യാറാകാത്ത സാഹചര്യത്തിലാണ് എസ്.എഫ്.ഐ നിരാഹാര സമരവുമായി മുന്നോട്ട് പോയത്..
    എസ്.എഫ്.ഐ മാടായി ഏരിയ ജോയിന്റ് സെക്രട്ടറിയുമായ മുഹമ്മദ് റമീസ്, ഏരിയ കമ്മിറ്റി അംഗം കെ ആദര്‍ശ് എന്നിവരാണ് അനിശ്ചിതകാല നിരാഹാരസമരം അനുഷ്ടിക്കുന്നത്. ടി.വി രാജേഷ് എം.എല്‍.എ, എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി എം വിജിന്‍, ജില്ലാ പ്രസിഡന്റ് സി.പി ഷിജു, സി.പി.ഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒ.വി നാരായണന്‍, പി.പി ദാമോദരന്‍, ഏരിയാ സെക്രട്ടറി കെ പത്മനാഭന്‍ എന്നിവര്‍ നിരാഹാര സമരം അനിഷ്ടിക്കുന്നവരെ സന്ദര്‍ശിച്ചു..

    No comments

    Post Top Ad

    Post Bottom Ad