ഇനി 100 അല്ല 112
ഇനി അടിയന്തിര സാഹചര്യത്തിൽ പൊലീസിനെ വിളിക്കാൻ 100 അല്ല 112 ഡയൽ ചെയ്യണം. പുതിയ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. എല്ലാ അടിയന്തിര സേവനങ്ങൾക്കും രാജ്യവ്യാപകമായി ഒറ്റ നമ്പര്‍ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണിത്. 112 ഇന്ത്യ എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചും കമാൻഡ് സെന്ററിന്റെ സേവനം ഉപയോഗിക്കാം.
No comments
Post a Comment