വാട്‌സാപ്പില്‍ 100 ജിബി ഡാറ്റ സൗജന്യമായി ലഭിക്കുമോ..?
വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് 100 ജിബി ഡാറ്റ സൗജന്യമായി നല്‍കുമെന്ന വാര്‍ത്തകളും സന്ദേശങ്ങളും വ്യാജമെന്ന് റിപ്പോര്‍ട്ടുകള്‍.
ഇത്തരം സന്ദേശങ്ങള്‍ സത്യമല്ലെന്നും പലരും തട്ടിപ്പിനിരയാവാന്‍ സാദ്യതയുണ്ടെന്നും സൈബര്‍ സുരക്ഷാ സ്ഥാപനമായ ഇസെറ്റിനെ ഉദ്ധരിച്ച് ബിസിനസ് ടുഡെ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 1000 ജിബി സൗജന്യമായി നല്‍കുന്നെന്ന സന്ദേശവും ഒപ്പം ലിങ്കും സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.
സൈബര്‍ കുറ്റവാളികള്‍ക്ക് പരസ്യ വരുമാനം ലഭിക്കുന്നതിനായാണ് ലിങ്ക് പ്രവര്‍ത്തിക്കുന്നതെന്നും സന്ദേശത്തിന് ഒപ്പമുള്ള മാല്‍വെയറുകള്‍ കാരണം പിന്നണിയിലെ സംഘത്തെ കണ്ടെത്താന്‍ കഴിയില്ലെന്നും ഇസെറ്റിലെ ഗവേഷകര്‍ അറിയിച്ചു. ഇത്തരം സന്ദേശം ലഭിക്കുകയാണെങ്കില്‍ അതിനോട് പ്രതികരിക്കരുതെന്നും സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലിങ്ക് തുറക്കുകയും സന്ദേശം 30 പേര്‍ക്ക് വാട്‌സാപ്പിലൂടെ അയക്കുകയും ചെയ്താല്‍ ഡാറ്റ ലഭിക്കുമെന്നായിരുന്നു വ്യാജ പ്രചാരണം.
No comments
Post a Comment