Header Ads

  • Breaking News

    കവളപ്പാറയില്‍ ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മഴക്കെടുതിയില്‍ മരണം 104 ആയി


    *

    സംസ്ഥാനത്തെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 104 ആയി. ഉരുൾപൊട്ടലുണ്ടായ നിലമ്പൂർ കവളപ്പാറയിൽ ബുധനാഴ്ച ഏഴ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ബുധനാഴ്ച രാവിലെ മുതൽ ആരംഭിച്ച തിരച്ചിലിലാണ് ഏഴുമൃതദേഹങ്ങൾ പുറത്തെടുത്തത്. ഇതോടെ കവളപ്പാറയിലെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം മുപ്പതായി.
    ബുധനാഴ്ച പ്രദേശത്ത് മഴ ശക്തമായത് തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എങ്കിലും മണ്ണുമാന്തികളടക്കം ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുകയാണ്. ചൊവ്വാഴ്ച നടത്തിയ തിരച്ചിലിൽ കവളപ്പാറയിൽനിന്ന് നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ അവസാനിപ്പിച്ച തിരച്ചിൽ ബുധനാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്.
    വൻഉരുൾപൊട്ടലുണ്ടായ വയനാട് പുത്തുമലയിൽ കാണാതായ ഏഴുപേർക്കായുള്ള തിരച്ചിൽ ബുധനാഴ്ചയും തുടരുകയാണ്. നൂതനസാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തിരച്ചിൽ രണ്ടുദിവസമായി തുടരുകയാണെങ്കിലും ഏഴുപേരെക്കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചിട്ടില്ല.

    No comments

    Post Top Ad

    Post Bottom Ad