Header Ads

  • Breaking News

    കെവിന്‍ വധം ദുരഭിമാനക്കൊലയെന്ന് കോടതി: 10 പ്രതികള്‍ കുറ്റക്കാര്‍, നീനുവിന്റെ അച്ഛനെ വെറുതെവിട്ടു, ശിക്ഷ മറ്റന്നാള്‍


    കെവിന്‍ വധക്കേസില്‍ നീനു മാത്യുവിന്റെ സഹോദരന്‍ അടക്കം 10 പ്രതികള്‍ കുറ്റക്കാരാണെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. എന്നാല്‍ നീനുവിന്റെ അച്ഛനും കേസിലെ അഞ്ചാം പ്രതിയുമായ ചാക്കോ ജോണിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ല.ചുമത്തിയിരുന്ന കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ കഴിയാത്തതിനാല്‍ ഇയാളെ കോടതി വെറുതെ വിടുകയായിരുന്നു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് വിലയിരുത്തിയ കോടതി ഇതിനെ ദുരഭിമാനക്കൊലയാണെന്നും വിധിച്ചു. കേസിലെ ശിക്ഷാവിധി മറ്റന്നാളായിരിക്കും ഉണ്ടാവുക. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് ഉള്‍പ്പെടുത്തിയതോടെ പ്രതികള്‍ക്കെതിരെ വധശിക്ഷ അടക്കമുള്ള ശിക്ഷയുണ്ടാകുമെന്നാണ് നിയമ വിദഗ്‌ദ്ധര്‍ പറയുന്നത്.

    No comments

    Post Top Ad

    Post Bottom Ad