കണ്ണൂരില്‍ അതിശക്തമായ മഴ:മഴ കനയ്ക്കുന്നതോടെ പല താഴ്ന്ന നിലങ്ങളും വെള്ളത്തിനടിൽ : വെള്ളം ഉയരും.. ജനം ജാഗ്രത പുലർത്തണം. കണ്ണൂര്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു : 116 കുടുംബങ്ങളെ മാറ്റി
മഴ കനയ്ക്കുന്നതോടെ പല താഴ്ന്ന നിലങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. പുഴകൾ കരകവിഞ്ഞ് ഒഴുകുകയാണ്.
കനത്ത ജാഗ്രത നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. റോഡുഗതാഗതം പലയിടത്തും തടസപ്പെട്ടു. വിശിയടിച്ച കാറ്റിൽ മരം വീണ് കെട്ടിടങ്ങൾക്ക് നാശം സംഭവിച്ചിട്ടുണ്ട്. വൈദ്യുതി ബന്ധം പലയിടത്തും താറുമാറായിരിക്കുകയാണ്.അൻപതു വർഷത്തെ പ്രളയത്തിനു ശേഷം വീണ്ടും ഇരിക്കൂർ പ്രളയ ഭീഷണിയിൽ
നിരവധി വ്യാപാരസ്ഥാപനങ്ങൾ വെള്ളത്തിൽ. നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പ്രശസ്തമായ നിലാമുറ്റം മഖാം പൂർണമായി വെള്ളത്തിൽ മുങ്ങി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
വെള്ളക്കെട്ട് കാരണം ജനങ്ങൾ കുടുങ്ങിയിട്ടുള്ള കുറുമാത്തൂർ, പൊക്കുണ്ട്, ചെങ്ങളായി, ശ്രീകണ്ഠപുരം, മയ്യിൽ മേഖലകളിലേക്ക് അടിയന്തരമായി 10 ബോട്ട് അയക്കാൻ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. പൊലീസ് ഇത് തയ്യാറാക്കി എത്തിക്കും. 10 ബോട്ട് കൂടി തയ്യാറാക്കി നിർത്തും. കടലാക്രമണ സാധ്യതയുള്ള സ്ഥലങ്ങളിൽ ഫിഷറീസ് വകുപ്പ് ബോട്ട് സജ്ജമാക്കും
പാവന്നൂർകടവിൽ നിന്ന് വെള്ളക്കെട്ടിൽ അകപെട്ട കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു കൂടാതെ പുഴകളിൽ വെള്ളം ഉയരും..
ജനം ജാഗ്രത പുലർത്തണം.
കനത്ത മഴ പെയ്യുന്നതിനാൽ ജില്ലയിലെ പുഴകളിൽ അപ്രതീക്ഷിതമായി വെള്ളം ഉയരാൻ സാധ്യതയുണ്ട്. അതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത കാണിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.ശക്തമായ മഴയെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. നാല് താലൂക്കുകളിലായി ഒൻപത് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.നൂറ്റി പതിനാറ് കുടുംബങ്ങളിൽ നിന്നായി നാനൂറ്റി നാല്പത്തി മൂന്ന് പേരേയാണ് മാറ്റി പാർപ്പിച്ചത്. നൂറോളം ബന്ധു വീടുകളിലേക്ക് മാറി.
ഇരിട്ടി താലൂക്കിൽ നാല് ക്യാമ്പിലായി 300 പേരെ മാറ്റി പാർപ്പിച്ചു. വിളമന, അയ്യൻകുന്ന്, പായം എന്നീ വില്ലേജ്യകളിലാണ് ക്യാമ്പ്. തലശ്ശേരി താലൂക്കിൽ രണ്ട് ക്യാമ്പുകളിലായി നാൽപത്തി നാല് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. തളിപ്പറമ്പ് , പയ്യന്നുർ താലൂക്കുകളിൽ ഓരോ ക്യാമ്പുകൾ വീതമാണ് പ്രവർത്തിക്കുന്നത്.തളിപ്പറമ്പിൽ നാല് കുടുംബങ്ങളും,പയ്യന്നുരിൽ പതിനൊന്ന് കുടുംബങ്ങളുമാണ് ക്യാമ്പുകളിൽ കഴിയുന്നത് .
കയ്യങ്കോട് മൂലീല വളപ്പിൽ താഴെ – നങ്കളം വയൽ റോഡ് പൂർണമായും വെള്ളം കയറി ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
No comments
Post a Comment