Header Ads

  • Breaking News

    വരും മണിക്കൂറിൽ പരക്കെ മഴ; 12 ട്രെയിനുകൾ റദ്ദാക്കി: മരണം 45 ആയി


    സംസ്ഥാനത്ത് വിവിധയിടങ്ങളില്‍  കനത്തമഴ തുടരുന്നു. കവളപ്പാറയിലും പുത്തുമലയിലും ഇപ്പോഴും തുടരുന്ന കനത്തമഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയാണ്. കവളപ്പാറയിലേയ്ക്കുള്ള  കരിമ്പുഴ പാലത്തിന്റെ ഒരു ഭാഗം തെന്നിമാറിയതിനാല്‍ ഗതാഗതം നിരോധിച്ചു. അടുത്ത മൂന്നു മണിക്കൂറില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പരക്കെ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്.  കാസര്‍കോട്ട് മലയോരപ്രദേശങ്ങളിലും അട്ടപ്പാടിയിലും കനത്തമഴ തുടരുകയാണ്. പയ്യന്നൂര്‍  മുത്തത്തിയില്‍ വെള്ളക്കെട്ടില്‍ വീണ് വെളുത്തേരി കൃഷ്ണന്‍ മരിച്ചു. ഇതോടെ മഴക്കെടുതിയില്‍  മരിച്ചവരുടെ എണ്ണം 45 ആയി. 
    കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി.  ബാണാസുര സാഗര്‍ ഡാം പത്തുമണിക്ക് തുറന്നേക്കും, അണക്കെട്ടിന്‍റഎ സമീപ പ്രദേശത്തുള്ള ജനങ്ങളെ ഒഴിപ്പിച്ചു. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതി തീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍  റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കുറ്റ്യാടി ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. പാലക്കാട് കോഴിക്കോട് റൂട്ടില്‍ KSRTC  പെരിന്തല്‍മണ്ണവരെയാണ് സര്‍വീസ് നടത്തുക. 
    ഇടുക്കിയിലും പാലക്കാട്ടും, പത്തനംതിട്ടയിലും മഴക്ക് നേരിയ കുറവുണ്ട്. അണക്കെട്ടിലെ നീരൊഴുക്കിന് കുറവുള്ളതിനാല്‍ മലമ്പുഴ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തില്ല. ഇതുവരെ 45പേരാണ് മഴക്കെടുതികളില്‍ മരിച്ചത്. വയനാട് മേപ്പാടി പുത്തുമലയിലും കോഴിക്കോട് ജില്ലയിലും  ഉരുള്‍പൊട്ടലില്‍ ഒന്‍പതുപേര്‍ വീതം മരിച്ചു. കടൽക്ഷോഭം രൂക്ഷമായതിനാൽ മല്‍സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിര്‍ദേശമുണ്ട് .

    No comments

    Post Top Ad

    Post Bottom Ad