യുഎഇയിലെ 12 മുന്‍നിര കമ്പനികള്‍ ഇന്ത്യയുടെ റുപേ കാര്‍ഡുകള്‍ സ്വീകരിക്കും
*
അബുദബി- മാസ്റ്റര്‍കാര്‍ഡ്, വീസ എന്നിവയ്ക്കു സമാനമായ ഇന്ത്യയുടെ സ്വന്തം ഇ-പേമെന്റ് കാര്‍ഡായ റൂപേ ഇനി യുഎഇയിലെ 12 കമ്പനികളും അടുത്ത ആഴ്ച മുതല്‍ സ്വീകരിക്കും.
യുഎഇയിലെ ബാങ്കുകല്‍ ഉടന്‍ റുപേ കാര്‍ഡുകളും നലകിത്തുടങ്ങും. എമിറേറ്റ്‌സ് എന്‍ബിഡി, ബാങ്ക് ഓഫ് ബറോഡ, എഫ്എബി എന്നിവരാണ് റുപേ കാര്‍ഡുകള്‍ നല്‍കുക.
യുഎഇ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത എമിറേറ്റ്‌സ് പാലസില്‍ നടന്ന പരിപാടിയില്‍ യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
മറ്റു കാര്‍ഡുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ ട്രാന്‍സാക്ഷന്‍ പ്രൊസസിങ് ഫീ ആണ് റുപേയുടേത്. ഇത് ബാങ്കുകളേയും ഇടപാടുകാരേയും ആകര്‍ഷിക്കും.
2012ലാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ ഇന്ത്യ റുപേ കാര്‍ഡ് അവതരിപ്പിച്ചത്. മാസ്റ്റര്‍കാര്‍ഡ്, വിസ പോലുള്ള അന്താരാഷ്ട്ര കാര്‍ഡ് ശൃംഖലകളുമായി മത്സരിക്കുന്ന റുപേ രാജ്യാന്തര തലത്തില്‍ നല്ല മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്.
എല്ലാ പ്രധാനബാങ്കുകളും അവരുടെ എടിഎം ശൃംഖലയും നിരവധി കച്ചവട സ്ഥാപനങ്ങളും റുപേ കാര്‍ഡുകള്‍ സ്വീകരിക്കും.
യുഎഇയിലെത്തുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്കും സന്ദര്‍ശകര്‍ക്കും റുപേ കാര്‍ഡുകള്‍ ഉപയോഗപ്പെടുത്താം. റുപേ കാര്‍ഡ് ഉപയോഗിക്കുന്ന വലിയൊരു ശതമാനം ഉപഭോക്താക്കള്‍ മികച്ച ബിസിനസ് സാധ്യതയാണ് തുറക്കുന്നത്.
174 ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പിങ് മാളുകളിലും എക്‌സ്‌ചേഞ്ചുകളിലും റുപേ കാര്‍ഡുകള്‍ സ്വീകരിക്കാന്‍ സജ്ജരായിക്കഴിഞ്ഞെന്ന് ലുലു ഗ്രൂപ്പ് മേധാവി എം.എ യുസഫലി പറഞ്ഞു.
No comments
Post a Comment