Header Ads

  • Breaking News

    2020ലും നീറ്റ് യുജി ഒരുതവണ മാത്രം; പരീക്ഷ ഓണ്‍ലൈനാകില്ല


    മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) 2020ലും ഒരുതവണ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. വർഷത്തിൽ രണ്ടുതവണ പരീക്ഷ നടത്തണമെന്ന ആവശ്യം തള്ളിയ നാഷണൽ ടെസ്റ്റിങ് ഏജൻസി അടുത്ത വർഷവും പെൻ-പേപ്പർ മോഡിൽ ഒ.എം.ആറിൽ തന്നെയാവും ടെസ്റ്റ് നടത്തുക.

    നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ പരീക്ഷാ കലണ്ടറിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എൻ.ടി.എ പെൻ-പേപ്പർ മോഡിൽ നടത്തുന്ന ഏക പരീക്ഷയാണ് നീറ്റ്. മറ്റെല്ലാ പരീക്ഷകളും കംപ്യൂട്ടർ അധിഷ്ഠിതമായിരിക്കും.

    2019 ഡിസംബർ രണ്ടു മുതൽ 31 വരെ വിദ്യാർഥികൾക്ക് www.ntaneet.ac.inവഴി ഓൺലൈനായി അപേക്ഷിക്കാം.

    2020 മാർച്ച് 27 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. മേയ് മൂന്നിനാണ് പരീക്ഷ. ജൂൺ നാലിനകം ഫലം പ്രസിദ്ധീകരിക്കും.

    എം.ബി.ബി.എസ്/ബി.ഡി.എസ്. പ്രവേശനത്തിനുള്ള രാജ്യത്തെ ഏറ്റവുംവലിയ പരീക്ഷയാണ് നീറ്റ്.

    എയിംസ്, ജിപ്മർ ഒഴികെ രാജ്യത്തെ നിരവധി കോളേജുകളിൽ കുറഞ്ഞ ഫീസിൽ പഠിക്കാൻ നീറ്റ് അവസരമൊരുക്കുന്നു. മറ്റു മെഡിക്കൽ കോഴ്സുകളിലെയും മെഡിക്കൽ അനുബന്ധ കോഴ്സുകളിലെയും പ്രവേശനസാധ്യത നിർണയിക്കുന്നത് നീറ്റ് യോഗ്യതയുടെ അടിസ്ഥാനത്തിലാണ്.

    മെറിറ്റ്, മാനേജ്മെൻറ്, എൻ. ആർ. ഐ തുടങ്ങിയ എല്ലാ മെഡിക്കൽ സീറ്റുകൾക്കും നീറ്റ് ബാധകമാണ്.

    No comments

    Post Top Ad

    Post Bottom Ad