കുട്ടികള്‍ ഇരുചക്രവാഹനം ഓടിച്ചാല്‍ ഇനി കടുത്ത നടപടി ; മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ ; 25 വയസ്സുവരെ ലൈസന്‍സും കിട്ടില്ല
ഇരുചക്ര വാഹനമോടിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെ മോട്ടര്‍ വാഹന വകുപ്പ് നടപടി കര്‍ശനമാക്കുന്നു. സെപ്റ്റംബര്‍ ഒന്നുമുതല്‍ കുട്ടികള്‍ വാഹനം ഓടിച്ചതിന് പിടിക്കപ്പെട്ടാല്‍, മോട്ടര്‍ വാഹന നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരമുള്ള ശിക്ഷാനടപടികളാകും സ്വീകരിക്കുക.
ഇതു പ്രകാരം, വാഹനമോടിച്ചയാള്‍ക്ക് 25 വയസു വരെ ലൈസന്‍സ് അനുവദിക്കില്ല. പ്രായപൂര്‍ത്തിയാകാത്തവര്‍ ഓടിക്കുന്ന വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തേക്കു റദ്ദാക്കുകയും ചെയ്യും. ഇതിനു പുറമേ വാഹനമോടിച്ച ആള്‍ക്ക് 25,000 രൂപ പിഴയും 3 വര്‍ഷം വരെ തടവും ചുമത്താം. പിഴ അടച്ചില്ലെങ്കില്‍ ഓരോ വര്‍ഷവും ഇതില്‍ 10% വര്‍ധനയുണ്ടാകും.
No comments
Post a Comment