Header Ads

  • Breaking News

    ചുഴലി സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചുകൊടുത്ത യുവാവിനെതിരെ കേസെടുത്തു


    ചെമ്പന്തൊട്ടി ചുഴലി സ്വദേശിനിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചുകൊടുത്ത കാസർഗോഡ് മുളിയാർ സ്വദേശിക്കെതിരെ തളിപ്പറമ്പ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. മുളിയാർ നെല്ലിക്കട്ടയിലെ ടി.കെ അജ്മലിനെതിരെയാണ് കേസ്. രണ്ട് വർഷം മുമ്പ് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവ് പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും പിന്നീട് ബന്ധുക്കളറിയാതെ ധർമ്മശാലയിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും മൊബൈലിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ഈ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പിന്നീടും ലൈംഗിക പീഡനം നടത്തി. പെൺകുട്ടി കോഴിക്കോട് പഠിക്കുകയാണിപ്പോൾ. അവിടെയെത്തിയും ഭീഷണി തുടരുകയും ഫോട്ടോ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തതിനെ തുടർന്ന് പെൺകുട്ടി കോഴിക്കോട് നടക്കാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവം നടന്നത് തളിപ്പറമ്പ് സ്റ്റേഷൻ പരിധിയായതിനാലാണ് കേസ് തളിപ്പറമ്പിലേക്ക് റഫർ ചെയ്തത്. തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

    No comments

    Post Top Ad

    Post Bottom Ad