കനത്തെ മഴയെ തുടര്‍ന്ന് തൃച്ചംബരത്ത് വീട് തകര്‍ന്നു
തളിപ്പറമ്പ്:
കനത്തെ മഴയെ തുടര്‍ന്ന് വീട് തകര്‍ന്നു. തൃച്ചംബരം മംഗള റോഡിലെ പഴയിക്കല്‍ യശോദ താമസിക്കുന്ന ഇരു നിലകളിലുളള തറവാട് വീടാണ് തകര്‍ന്നത്. പകടസമയത്ത ഇവര്‍ വീട്ടിലില്ലാത്തതിനാല്‍ ആളപായം ഉണ്ടായില്ല.ബുധനാഴ്ച്ച രാത്രി 9 മണിയോടെയാണ് സംഭവം. യശോദ ഇവിടെ തനിച്ചാണ് താമസിക്കുന്നത്. പകല്‍ സമയത്ത് വീട്ടില്‍ തന്നെ ഇവര്‍ ഉണ്ടായിരുന്നു.
തനിച്ചായതിനാല്‍ രാത്രി സഹോദരിയുടെ വീട്ടിലേക്ക് പോയിരുന്നു. അതിനാൽ ആളപായം ഒഴിവായി. മുക്കാല്‍ ഭാഗവും തകര്‍ന്ന മണ്‍കട്ടയില്‍ നിര്‍മ്മിച്ച വീടിന്റെ മുകളില്‍ അവശേഷിക്കുന്ന പത്തായപ്പുരയും ഏതു നിമിഷവും തകര്‍ന്നു വീഴാറായി നില്‍ക്കുകയാണ്. വീട് തകര്‍ന്നതോടെ മുഴുവന്‍ സമയവും താമസിക്കുന്നതിന് അറുപത്തിമൂന്നുകാരിയായ യശോദക്ക് ബന്ധു വീടുകളെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്. പ്രളയ ദുരിതത്തില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിക്കാനുളള സര്‍ക്കാര്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
No comments
Post a Comment