Header Ads

  • Breaking News

    റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ എസ്‌കലേറ്ററും ലിഫ്റ്റും



    കണ്ണൂർ:
    കണ്ണൂർ, കാസർകോട് ജില്ലകളിലെയും മംഗളൂരുവിലെയും റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ എസ്കലേറ്ററുകളും ലിഫ്റ്റുകളും വരുന്നു. കണ്ണൂർ സ്റ്റേഷനിൽ ഒരു എസ്കലേറ്റർ കൂടി സ്ഥാപിക്കും.

    കാസർകോട് സ്റ്റേഷനിൽ രണ്ട്‌ ലിഫ്റ്റുകൾ സ്ഥാപിക്കുന്നത് 45 ദിവസത്തിനുള്ളിൽ പൂർത്തിയാകും. മംഗളൂരു ജങ്ഷനിൽ എസ്കലേറ്ററും പയ്യന്നൂർ, തലശ്ശേരി സ്റ്റേഷനുകളിൽ രണ്ടുവീതം ലിഫ്റ്റുകളുമാണ് വരുന്നത്.

    വൃദ്ധർ, രോഗികൾ, വീൽചെയർ യാത്രക്കാർ തുടങ്ങിയവരെ ഉദ്ദേശിച്ചാണ് പ്രധാനമായും ഇവ സ്ഥാപിക്കുന്നത്. തിരക്കുള്ള സമയം മറ്റുയാത്രക്കാർക്കും ഉപകാരമാകും. കണ്ണൂരിൽ നിലവിൽ രണ്ടു മേൽനടപ്പാതകളിലായി ഒരു എസ്കലേറ്ററും രണ്ടു ലിഫ്റ്റുകളും ഉണ്ട്. ഒന്നാംപ്ലാറ്റ്‌ഫോമിലാണ് എസ്കലേറ്റർ ഉള്ളത്. ഇനി ഒരു എസ്കലേറ്റർ കൂടി വന്നാൽ യാത്രക്കാർക്ക് ഗുണമാകും.

    കാസർകോട് സ്റ്റേഷനിൽ രണ്ട്‌ ലിഫ്റ്റ് സ്ഥാപിക്കാൻ 2018 ഓഗസ്റ്റിലാണ് ടെൻഡർ വിളിച്ചത്. നിലവിലുള്ള മേൽനടപ്പാതയിലേക്കാണ് ലിഫ്റ്റുകൾ തുറക്കുക.

    രണ്ട് ലിഫ്റ്റുകൾക്ക് 41.50 ലക്ഷം രൂപയായിരുന്നു ടെൻഡർ തുക. മുൻ എം.പി. പി.കരുണാകരൻ റെയിൽവേക്ക് നൽകിയ പദ്ധതികളിൽ ഉൾപ്പെടുന്നതാണിത്.

    പ്ലാറ്റ്‌ഫോമുകൾക്കിടയിലെ ഇടുങ്ങിയ മേൽനടപ്പാത (ഫുട്ട് ഓവർബ്രിഡ്ജ്)യിലേക്കാണ് ലിഫ്റ്റുകൾ തുറക്കുന്നത്. തിരക്കുള്ള സമയത്ത് ഇതിലൂടെയുള്ള യാത്ര പ്രയാസമാകും. പടി കയറാൻ വയ്യാത്തവർ തിരക്കൊഴിയാൻ കാത്തുനിൽക്കേണ്ടിവരും. കാസർകോട് മേൽനടപ്പാതയ്ക്ക് 15 വർഷത്തിലധികം പഴക്കമുണ്ട്. ഇതിന്റെ സ്ലാബുകൾ മാറ്റുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad