തളിപ്പറമ്പ നഗരസഭാ ബസ്റ്റാന്റ് കോംപ്ലക്‌സിലെ സീലിങ്ങ് അടര്‍ന്ന് വീണു ; അപകടം ഒഴിവായത് തലനാരിഴക്ക്
തളിപ്പറമ്പ്:
തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റ് കോംപ്ലക്സ് ചോർന്നൊലിക്കുന്നു. കനത്ത മഴയിൽ സീലിങ്ങ് അടർന്നുവീണപ്പോൾ കെൽട്രോൺ നോളജ് സെൻറർ ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്. രണ്ട് നിലകളിലായി പ്രർത്തിക്കുന്ന കോംപ്ലക്സിൽ ജില്ലാ സഹകരണ ബേങ്ക്, തളിപ്പറമ്പ് പ്രസ് ഫോറം, യൂണിമണി എന്നീ സ്ഥാപനങ്ങൾ ഉൾപ്പെടെ പത്തോളം പ്രധാന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പ്രതിവർഷം വാടകയിൽ 10 ശതമാനം വർദ്ധനവ് വരുത്തുന്ന നഗരസഭ ചോർച്ച നിയന്ത്രിക്കാനോ മറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്താനോ ഒന്നും ചെയ്യുന്നില്ലെന്ന് വാടകക്കാർ പറയുന്നു. കോംപ്ലക്സിലെ ശുചി മുറി സൗകര്യവും കുടിവെള്ള വിതരണവും ഒരു പോലെ അലങ്കോലമായിരിക്കയാണ്.
രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററിനാണ് ചോർച്ച മൂലം വൻനാശനഷ്ടം സംഭവിച്ചിരിക്കുന്നത്. മുറികൾക്ക് മുകളിൽ ഘടിപ്പിച്ച ജിപ്സം പാനൽ സീലിങ്ങിലേക്ക് മുകൾനിലയിൽ നിന്ന് വെള്ളം കിനിഞ്ഞിറങ്ങി ഷീറ്റ് ഉൾപ്പെടെ താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം റൂമിനകത്ത് ഉണ്ടായിരുന്ന ജീവനക്കാരി പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ദ്രവിച്ച ഷീറ്റുകൾ മുഴുവനായി ഇവിടെ നീക്കം ചെയ്യേണ്ടി വന്നിരിക്കയാണ്. കെൽട്രോൺ നോളജ് സെന്റർ ഹെഡ് ഇത് സംബന്ധിച്ച് നഗരസഭാ സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. നഗരസഭാ കോംപ്ലക്സ് വാടകക്ക് നൽകുക എന്നതിലപ്പുറം മറ്റ് യാതൊരു വിധ അറ്റകുറ്റപ്പണികളും ചെയ്യുന്നില്ലെന്ന ആരോപണം ശക്തമായിരിക്കയാണ്.നഗരസഭയുടെ ഇത്തരം സമീപനം കാരണം കോംപ്ലക്സ് വാടകയ്ക്കെടുത്ത ചില സ്ഥാപനങ്ങൾ ഒഴിഞ്ഞു പോയിരിക്കുകയാണ്
No comments
Post a Comment