Header Ads

  • Breaking News

    ഡിജിറ്റല്‍ പേമെന്റ് പ്രോത്സാഹിപ്പിക്കാന്‍ എസ്.ബി.ഐ. ഡെബിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കുന്നു


    കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെബിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കുന്നു. ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്ത് പ്ലാസ്റ്റിക് കാര്‍ഡുകള്‍ ഇല്ലാതാകുമെന്നും ബാങ്കിങ് വൃത്തങ്ങള്‍ പറയുന്നു. എസ്.ബി.ഐ. ഉപഭോക്താക്കളില്‍ നിരവധി ആളുകള്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്.എന്നാല്‍, കാര്‍ഡുകള്‍ ഇല്ലാതെ തന്നെ എ.ടി.എമ്മുകളില്‍നിന്ന് പണം പിന്‍വലിക്കാനും വ്യാപാര സ്ഥാപനങ്ങളില്‍ പണം കൈമാറാനും കഴിയുമെന്ന് എസ്.ബി.ഐ. ചെയര്‍മാന്‍ രജ്നീഷ് കുമാര്‍ ചൂണ്ടിക്കാട്ടി. എസ്.ബി.ഐ.യുടെ ‘യോനോ’ പ്ലാറ്റ്‌ഫോം വഴി രാജ്യത്ത് ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം കുറയ്ക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
    ഡെബിറ്റ് കാര്‍ഡില്ലാതെ തന്നെ യോനോ പ്ലാറ്റ്‌ഫോം ഉപയോഗിച്ച്‌ എ.ടി.എമ്മില്‍നിന്ന്‌ പണം പിന്‍വലിക്കാനും ഇടപാടുകള്‍ നടത്താനും കഴിയും.ഇതിനോടകം 68,000 യോനോ കാഷ് പോയിന്റുകള്‍ ബാങ്ക് സജ്ജമാക്കിയിട്ടുണ്ട്. ഒന്നര വര്‍ഷം കൊണ്ട് ഒരു ലക്ഷത്തിലധികം യോനോ കാഷ് പോയിന്റുകള്‍ സ്ഥാപിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

    No comments

    Post Top Ad

    Post Bottom Ad