Header Ads

  • Breaking News

    മാട്ടൂൽ പഞ്ചായത്ത്‌ പത്താം വാർഡിൽ കടൽവെള്ളം കയറുന്നത് തടയാൻ തടയണ നിർമ്മിച്ചു


    കണ്ണൂർ: മാട്ടൂൽ പഞ്ചായത്ത്‌ പത്താം വാർഡിൽ മാട്ടൂൽ സൗത്ത് ഭാഗത്ത്‌ കഴിഞ്ഞ രണ്ട് മുന്ന് ദിവസങ്ങളായി ശക്തമായ രീതിയിൽ കടൽഷോഭം ഉണ്ടായികൊണ്ടിരിക്കുന്നു. 3 വീടുകൾക്ക് വലിയ രീതിയിൽ കടൽ വെള്ളം കയറുന്നത് കൊണ്ട് തന്നെ വലിയ ഭീതിയോടെയും പ്രയാസത്തിലൂടെയുമായിരുന്നു ദിനരാത്രങ്ങൾ കഴിഞ്ഞ് കൂടുന്നത് കടൽഷോഭം കാരണം കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുബങ്ങൾക്ക് അടിയന്തിരമായി താൽകാലിക പരിഹാരം എന്ന രീതിയിൽ 3000 തിൽ കൂടുതൽ ചാക്കുകളിൽ മണ്ണ് നിറച്ചു കടൽവെള്ളം കയറുന്നത് തടയാൻ തടയണ നിർമ്മിക്കുവാൻ തീരുമാനിക്കുകയും. തടയണ നിർമിക്കണം എന്ന ദൗത്യത്തിന് വേണ്ടി ഒറ്റ മനസോടെ ഉണ്ടായ പ്രവർത്തനത്തിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രദേശത്തെ എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും , പ്രവർത്തന രംഗത് അവസാനം വരെ ഉണ്ടായ ഒതയാർക്കം FC പ്രവർത്തകരും, young voice പ്രവർത്തകരും ,
    മുഫ്തി മാട്ടൂൽ പ്രവർത്തകരും ,
    മുസാകാൻ FC പ്രവർത്തകരും,എല്ലാ സന്നദ്ധ ക്ലബുകളുടെ പ്രവർത്തകരും,
    SYS സംഘടന പ്രവർത്തകരും,തടയണ നിർമാണത്തിന്റെ ഭാഗമായ എല്ലാ നല്ലവരായ നാട്ടുകാരും പൂർണ സന്നദ്ധതയോടെ ആത്മാർത്ഥതയോടെ കടൽ വെള്ളം തടയുന്നതിന് താത്കാലികമായ രീതിയിൽ തടയണ നിർമ്മാണം പൂർത്തിയാകുകയുണ്ടായി. തടയണ നിർമാണ പ്രവർത്തനത്തിൽ കൂടെ നിന്ന എല്ലാ രാഷ്രിയ പാർട്ടി പ്രവർത്തകർക്കും,പ്രദേശത്തെ ക്ലബുകൾക്കും,സന്നദ്ധ സംഘടന പ്രവർത്തകർക്കും, എല്ലാ നല്ലവരായ നാട്ടുകാർക്കും ആത്മാർത്ഥമായ ഒരായിരം നന്ദി പത്താം വാർഡ് മെമ്പർ കെ കെ അനസ് അറിയിച്ചു

    No comments

    Post Top Ad

    Post Bottom Ad