കുറഞ്ഞ പ്രായപരിധി നിബന്ധന പാലിക്കാത്ത അക്കൌണ്ടുകള്‍ വാട്ട്സ്ആപ്പ് നിരോധിച്ചേക്കും
പ്രായ പരിധി നിബന്ധന പാലിക്കാത്ത അക്കൌണ്ടുകള്‍ നിരോധിക്കാന്‍ വാട്ട്സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ വാട്ട്സ്ആപ്പില്‍ ചേരാനുളള കുറഞ്ഞ പ്രായ പരിധി 16 ആണ്, യൂറോപ്പിന് പുറത്തുളള രാജ്യങ്ങളില്‍ കുറഞ്ഞ പ്രായ പരിധി 13 ആയാണ് നിശ്ചയിച്ചിരിക്കുന്നത്.
കുറഞ്ഞ പ്രായ പരിധി നിബന്ധനയില്‍ പുറത്തുളളവര്‍, അവരുടെ രക്ഷിതാക്കളുടെ സമ്മതം നേടിയ ശേഷം വേണം തങ്ങളുടെ സേവനങ്ങള്‍ ഉപയോഗിക്കാനെന്നാണ് വാട്ട്സ്ആപ്പ് സേവന നിബന്ധനയില്‍ അനുശാസിക്കുന്നത്.
വാട്ട്സ്ആപ്പിലും ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്ക് ബ്രാന്‍ഡിങ് നടത്താനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇതിന്‍റെ ഭാഗമായി വാട്ട്സ്ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പില്‍ WhatsApp from Facebook ബ്രാന്‍ഡിങ് കമ്പനി ചേര്‍ത്തു കഴിഞ്ഞു.
വാട്ട്സ്ആപ്പിലെ സെറ്റിങ്സ് പേജില്‍ ഏറ്റവും താഴെ WhatsApp from Facebook ബ്രാന്‍ഡിങ് ഉപയോക്താക്കള്‍ക്ക് കാണാവുന്നതാണ്. Instagram from Facebook സവിശേഷത ഇതിനോടകം തന്നെ ഫേസ്ബുക്ക് ചേര്‍ത്തു കഴിഞ്ഞിട്ടുണ്ട്. മെസഞ്ചര്‍, വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്ഫോമുകള്‍ തങ്ങള്‍ ഏകോപിപ്പിക്കാന്‍ പോകുകയാണെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നത്.
No comments
Post a Comment