മയ്യിൽ ഐ ടി എം കോളജിൽ എം എസ് എഫ് സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രിക കീറിക്കളഞ്ഞു
കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നോമിനേഷൻ നൽകാൻ അനുവദിക്കാതെ വിദ്യാർത്ഥികളെ തടഞ്ഞു വെച്ച് നാമനിർദ്ദേശ പത്രിക കീറിക്കളഞ്ഞതായി പരാതി. മയ്യിൽ ഐ. ടി. എം കോളജിലെ എം. എസ്. എഫ് പ്രവർത്തകരെയാണ് കോളജ് ക്യാംപസിനകത്ത് വെച്ച് എസ്. എഫ്. ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ സംഘടിച്ച് തടഞ്ഞു വെച്ചത്. കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളജുകളിൽ ഇന്നലെയാണ് നാമനിർദ്ദേശ പത്രിക സ്വീകരിക്കുന്നതിനുള്ള അവസാന തിയ്യതി. ഉച്ചയ്ക്ക് ഒരുമണിക്ക് മുമ്പ് റിട്ടേണിംഗ് ഓഫിസറായ കോളജ് പ്രിൻസിപ്പാളിന് മുമ്പാകെ നാമനിർദ്ദേശ പത്രിക നൽകേണ്ടതുണ്ട്. എന്നാൽ നാമനിർദ്ദേശ പത്രിക നൽകാനെത്തിയ വിദ്യാർത്ഥികളെ പ്രിൻസിപ്പാളിന്റെ ഓഫീസിന് പുറത്ത് തടഞ്ഞു വെക്കുകയും നാമനിർദ്ദേശ പത്രിക കീറിക്കളയുകയും പെൺകുട്ടികൾക്ക് നേരെ അസഭ്യം പറയുകയും ചെയ്തതായി ആരോപിക്കുന്നു. ഇതിനെതിരെ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ, റിട്ടേണിംഗ് ഓഫീസർ, മയ്യിൽ പൊലിസ് സ്റ്റേഷൻ എന്നിവർക്ക് വിദ്യാർത്ഥികൾ പരാതി നൽകി
No comments
Post a Comment