കല്ലാർകുട്ടി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു
ഇടുക്കിയിൽ മഴ ശക്തമായതിനെ തുടർന്ന് കല്ലാർകുട്ടി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു. അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ഇടുക്കി മാങ്കുളത്ത് 4 വീടുകൾ തകർന്നു. വാഹന ഗതാഗതം നിലച്ചു. ആറംമൈൽ തൂക്കുപാലവും ആനക്കുളത്തേക്കുള്ള പഴയ പാലവും ഒലീച്ചൂ പോയി. പട്ടരുകണ്ടത്തിൽ ഷാജി പൂവപ്പള്ളിൽ ബിനു ,പാറക്കുടിയിൽ തങ്കരാജ് എന്നിവരുടെ വീടുകളാണ് തകർന്നത്. വിരിഞ്ഞപാറ വഴി മണ്ണിടിഞ്ഞു യാത്ര തടസ്സപ്പെട്ടു. ബസ് ഗതാ ഗതം നിലച്ചു. നല്ല തണ്ണിപ്പുഴയിൽ കഴിഞ്ഞ പ്രളയ കാലത്തേക്കാൾ ജലനിരപ്പ് ഉയർന്നു കഴിഞ്ഞു.
ചെറുതോണി -നേര്യമംഗലം റോഡിൽ കീരിത്തോട്ടിൽ ഉരുൾപൊട്ടി. കുമളി കോട്ടയം റൂട്ടിൽ ബസ് സർവീസ് താൽക്കാലിമായി നിർത്തി. രാജാക്കാട്_വെള്ളത്തൂവൽ റോഡിൽ പന്നിയാർ കുട്ടി ഭാഗത്ത് റോഡിലേക്ക് മണ്ണ് ഒലിച്ചിറങ്ങിയതിനാൽ രാവിലെ മുതൽ ഗതാഗതം തടസ്റ്റപ്പെട്ടിരിക്കുന്നു. കല്ലാർ ഭാഗത്തു കെകെ റോഡിൽ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു. തടസം നീക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ചെറുതോണി നേരിമംഗലം റൂട്ടിൽ കീരിത്തോട്ടിൽ ഉരുൾപൊട്ടിയിണ്ട്. പല ഇടങ്ങളിൽ റോഡ് തടസ്സം ഉണ്ടെന്ന് ഇടുക്കി ഫെയർ സ്റ്റേഷൻ ഓഫീസർ അറിയിച്ചു.
No comments
Post a Comment