കാര്‍ഷിക പെന്‍ഷന്‍ പദ്ധതി ആരംഭിച്ചു
കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന കാര്‍ഷിക പെന്‍ഷന്‍ പദ്ധതി ആരംഭിച്ചു. 60 വയസുവരെ ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന കര്‍ഷകന് 60 വയസ് മുതല്‍ 3000 രൂപ ജീവിതാവസാനം വരെ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയാണിത്. 18 വയസ് മുതല്‍ 40 വയസ് വരെ പ്രായ പരിധിയുള്ള കര്‍ഷകര്‍ക്ക് ഈ പദ്ധതിയില്‍ അംഗമാകാം .5ഹെക്ടറില്‍ താഴെ കൈവശ ഭൂമി ഉള്ളവര്‍ക്ക് മാത്രമേ ഈ പദ്ധതിക്ക് അര്‍ഹതയുള്ളു. പെന്‍ഷനര്‍ മരണപ്പെട്ടാൽ ഇണക്ക് 1500 രൂപ വച്ച് പെന്‍ഷന്‍ നല്‍കും. സ്വന്തമായി കൃഷി സ്ഥലമുള്ള ആര്‍ക്കും പദ്ധതിയില്‍ ചേരാം. കുടുംബത്തില്‍ നിന്ന് ഒന്ന് എന്ന വ്യവസ്ഥയില്ല. എപ്പോള്‍ വേണമെങ്കിലും പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്യാം. അങ്ങനെയെങ്കില്‍ അടച്ച തുകയും പലിശയും നല്‍കും. പ്രധാന്‍ മന്ത്രി കിസാന്‍ പദ്ധതിയില്‍ അംഗമായിട്ടുള്ളവര്‍ക്ക് ലഭിക്കുന്ന തുക വേണമെങ്കില്‍ പെന്‍ഷന്‍ വിഹിതത്തിനായി നല്‍കാം. അതിനായി ഇപ്പോള്‍ തുക ലഭിക്കുന്ന ബാങ്കിലാണ് അപേക്ഷ നല്‍കേണ്ടത്.അക്ഷയ കേന്ദ്രങ്ങള്‍ പോലുള്ള പൊതു സേവന കേന്ദ്രത്തിലും സൗജന്യമായി പദ്ധതിയില്‍ ചേരാം.
No comments
Post a Comment