മാരകായുധങ്ങളുമായി ബ്രണ്ണന്‍ കോളേജില്‍ എത്തിയ ആര്‍എസ്എസ് സംഘത്തെ അറസ്റ്റ് ചെയ്തു
തലശ്ശേരി ബ്രണ്ണൻ കോളേജിൽ മാരകായുധങ്ങളുമായി എത്തിയ ആർ എസ് എസ് സംഘത്തെ അറസ്റ്റ് ചെയ്തു.രണ്ട് കൊലക്കേസ് പ്രതികൾ ഉൾപ്പെടെ ആർആർഎസ് എസ്സുകാരെയാണ് ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തത്.
എസ് എഫ് ഐ സ്ഥാനർത്ഥികളെ ഭീഷണിപ്പെടുത്തി നോമിനേഷൻ പിൻവലിപ്പിക്കാണ് കോളേജിൽ എത്തിയതെന്ന് പിടിയിലായവർ മൊഴി നൽകി.
കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ആർ എസ് എസ് ക്രിമിനൽ സംഘമാണ് തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്നും അറസ്റ്റിലായത്.
കണ്ണവം സ്വദേശികളായ പി വിശാഖ്(27),പി വി ശ്രീനിഷ് (30),വി സനീഷ് (32),എൻ നിഖിൽ(25),പി ലിജിൽ(30) ഒ രാജേഷ് എന്നിവരാണ് അറസ്റ്റിലായവർ.ക്യാംപസിൽ കയറി ഭീഷണി മുഴക്കിയ ഇവരെ വിദ്യാർഥികൾ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവർ എത്തിയ കാറിൽ നിന്നും ഡിക്കിയിൽ ഒളിപ്പിച്ച നിലയിലാബ് വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കണ്ടെത്തിയത്.
എസ് എഫ് ഐ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി നോമിനേഷൻ പിനവലിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്ന് പിടിയിലായ ആർ എസ് എസ്സുകാർ പൊലീസിന് മൊഴി നൽകി.
ആക്റ്റ് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പോലീസ് കേസ് എടുത്തത്.ബ്രണ്ണൻ കോളേജിൽ സംഘർഷമുണ്ടാക്കാൻ ഏറെ നാളായി സംഘപവരിവർ ശ്രമം നടത്തുനുണ്ട്.
പ്രിൻസിപ്പലിന് നേരെ വധഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ആർ എസ് എസ്സുകാർ ആയുധവുമായി പിടിയിലായിരിക്കുന്നത്.
ليست هناك تعليقات
إرسال تعليق