നഗരത്തിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തിലെ മുഖ്യകണ്ണികളിൽ ഒരാൾ അറസ്റ്റിൽ
തലശ്ശേരി നഗരത്തിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തിലെ മുഖ്യകണ്ണികളിൽ ഒരാളൾ രണ്ട് കിലോ ഉണക്കക്കഞ്ചാവുമായി തലശ്ശേരിയിൽ പിടിയിൽ. കൂത്തുപറമ്പിനടുത്ത റസിയാ മൻസിലിൽ മുഹമ്മദ് ഷാഫി (64 ) യാണ് തലശ്ശേരി റെയിൽവെ സ്റ്റേഷൻ പരിസരത്ത് വച്ച് ഇന്ന് ഉച്ചയോടെ പിടിയിലായത്.തലശ്ശേരി ഡി.വൈ.എസ്.പി.കെ.വി.വേണുഗോപാലിന് ലഭിച്ച രഹസ്യ സൂചനയെ തുടർന്ന് സി.ഐ.സനൽകുമാർ, പ്രിൻസിപ്പൽ എസ്.ഐ.ബിനു മോഹൻ എന്നിവർ വിരിച്ച വലയിൽ പ്രതി കുടുങ്ങുകയായിരുന്നു.കടൽ പാലം പരിസരത്തെ സബ്ബ് ഏജൻറുമാർക്ക് കൈമാറാൻ കൊണ്ടുവന്നതായിരുന്നു. ഇയാളുടെ അനുയായികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു .തലശ്ശേരിയും പരിസരങ്ങളും ഈയ്യിടെയായി ലഹരി ഇടപാടുകാരുടെ ഇഷ്ട കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. എ എസ് ഐ അജയകുമാർ, സ്പെഷൽസ് ക്വാഡ് അംഗങ്ങളായ രാജീവൻ, രാജീവൻകൂത്തുപറമ്പ്,മഹിജൻ, ശ്രീജേഷ്, സു ജേഷ്, അജിത്ത്, മിഥുൻ, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിക്കൂടിയത്.പി ടി കൂടിയ പ്രതിയെയും കഞ്ചാവും വടകര നർക്കോട്ടിക് കോടതിയിൽ ഹാജരാക്കും. ധർമ്മടം പോലീസ് സ്റ്റേഷൻ പരിധിയിലെ വടക്കുമ്പാട് നിന്ന് 10 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതി കൂടിയാണ് ഇയാൾ.
No comments
Post a Comment