Header Ads

  • Breaking News

    പിലാത്തറയിൽ ദേശീയ പാതയിൽ എ ടി എം തകർത്ത പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന



    പിലാത്തറയിൽ ദേശീയ പാതയിൽ എ ടി എം തകർത്ത പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന
    പിലാത്തറയിൽ ദേശീയ പാതയിൽ എ ടി എം തകർത്ത പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. ബാങ്കിന്റെ ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും പ്രതിയുടെ സി സി ടി വി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.

     ഇയാൾ രാത്രി 12 മണിക്ക് സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് പണം എടുക്കാനായി കയറുന്നതും പണം ലഭിക്കാത്തതിനാൽ പുറത്തുനിന്ന് കല്ല് എടുത്ത് വന്ന് എ ടി എമ്മിന്റെ മോണിറ്റർ അടിച്ച് തകർക്കുന്നതായാണ് ദൃശ്യങ്ങളിൽ ഉള്ളതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ പണം എടുക്കാനായി വന്നയാളാണ് എ ടി എം തകർന്ന നിലയിൽ കണ്ടതായി പോലീസിൽ അറിയിച്ചത്. അക്രമിയുടെ ലക്‌ഷ്യം മോഷണമല്ലെന്നും പണം കിട്ടാത്ത ദേഷ്യത്തിൽ മോണിറ്റർ തകർത്തതാണെന്നുമാണ് പ്രാഥമിക നിഗമനം.

    No comments

    Post Top Ad

    Post Bottom Ad