Header Ads

  • Breaking News

    പിലാത്തറയില്‍ വയോധികന്‍ ലോറി തട്ടി മരിച്ച സംഭവം ആത്മഹത്യ; സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു


    പരിയാരം: 
    വയോധികനായ ഗൃഹനാഥന്‍ ടിപ്പര്‍ലോറിക്കടിയിലേക്ക് ചാടി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് കണ്ടെത്തി. വ്യാഴാഴ്ച്ച വൈകുന്നേരം നാലോടെ പിലാത്തറ പെരിയാട്ട് ജംഗ്ഷനില്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ച കാല്‍നടയാത്രക്കാരന്‍ പെരിയാട്ടെ പുലിക്കോടന്‍ ബാലകൃഷ്ണന്റെ മരണമാണ്(65) ആത്മഹത്യയാണെന്ന് പോലീസ് വ്യക്തമാക്കിയത്. ടിപ്പര്‍ ലോറി ഡ്രൈവറുടെ മൊഴിയില്‍ പറഞ്ഞത് പ്രകാരം പരിയാരം സി ഐ കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ആത്മഹത്യയാണെന്ന് തെളിഞ്ഞത്. നിര്‍ത്തിയിട്ട മറ്റൊരു വണ്ടിക്ക് സമീപം നിന്ന ബാലകൃഷ്ണന്‍ ടിപ്പര്‍ ലോറിക്കടിയിലേക്ക് ചാടുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചതിനെ തുടര്‍ന്നാണ് അപകടമരണമല്ല ആത്മഹത്യയാണെന്ന് കണ്ടെത്തിയത്.

    ദീര്‍ഘകാലം പിലാത്തറ ടൗണില്‍ ചുമട്ടുതൊഴിലാളിയായിരുന്നു. കല്യാണിയാണ് മാതാവ്. ഭാര്യ: സുവര്‍ണിനി. മക്കള്‍: സുഭാഷ്, സ്മിത, സുധീഷ്. മരുമക്കള്‍: സിനി, ഉമേഷ്. സഹോദരങ്ങള്‍: ശാന്ത, ദേവി, ഗോപി.

    No comments

    Post Top Ad

    Post Bottom Ad