Header Ads

  • Breaking News

    ശ്രീറാമിന് പകരക്കാരനായി വി ആർ പ്രേംകുമാര്‍


    മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന് പകരമായി പുതിയ സര്‍വേ ഡയറക്ടറെ നിയമിച്ചു. 
    വിആര്‍ പ്രേംകുമാറിനെയാണ് പുതിയ സര്‍വേ ഡയറക്ടറായി നിയമിച്ചത്.ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ നിയമനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
    നേരത്തെ ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ്കളക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയപ്പോള്‍ പ്രേംകുമാറിനെയാണ് അന്ന് സബ് കളക്ടറായി നിയമിച്ചത്‌.പ്രേംകുമാര്‍ തമിഴ്‌നാട് സ്വദേശിയാണ്.

    No comments

    Post Top Ad

    Post Bottom Ad