Header Ads

  • Breaking News

    കണ്ണൂർ നഗരത്തിലെ കെഎസ്ഇബി ഭൂഗർഭ വെെദ്യുതി പരിശോധന കേബിളുകൾ വഴി ഇന്ന് മുതൽ വൈദ്യുതി പ്രവഹിക്കും


    പാലിക്കണം സുരക്ഷാ നിർദ്ദേശങ്ങൾ

    കണ്ണൂർ: നഗരത്തിലെ കെഎസ്ഇബി ഭൂഗർഭ കേബിളുകൾ വഴി ഇന്ന് മുതൽ വൈദ്യുതി പ്രവഹിപ്പിച്ച് പരിശോധന നടത്തുമെന്ന് ബർണശ്ശേരി അസിസ്റ്റൻറ് എഞ്ചിനീയർ. 12 കി.മീറ്റർ നീളത്തില്‍ ഭൂഗർഭ കേബിളുകളില്‍  ഏത് സമയത്തും 11000 വോൾട്ട് വൈദ്യുതി പ്രവഹിപ്പിച്ചാണ് പരിശോധന നടത്തുന്നത്.

     കേബിളുകളിൽ വൈദ്യുതി പ്രവാഹം ഉണ്ടാവുന്നതിനാൽ കേബിളുകളിലോ അതുമായി ബന്ധപ്പെട്ട വസ്തുക്കളിലോ സ്റ്റേ വയറിലോ , വൈദ്യുതി തൂണിലോ സ്പര്‍ശിക്കുകയോ ,ചാരി നില്‍ക്കുകയോ ,  കേബിളുകൾ കടന്ന് പോവുന്ന സ്ഥലങ്ങളിൽ ചപ്പ് ചവറുകള്‍, അനാവശ്യ വസ്തുക്കള്‍ കൂട്ടിയിടുകയോ തീയ്യിടുകയോ ചെയ്യരുത്.


     പ്രസ്തുത പ്രവൃത്തികൾ അപകടത്തിന് കാരണമാകുമെന്നതിനാൽ മേല്‍ നിര്‍ദ്ദേശങ്ങള്‍ കർശനമായി പാലിക്കേണ്ടതാണെന്നും കെഎസ്ഇബി അറിയിച്ചു.
     സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ടുണ്ടാവുന്ന അപകടങ്ങള്‍ക്ക് സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് ഉത്തരവാദിയായിരിക്കുകയില്ല.


    വൈദ്യുതി പ്രവഹിക്കാവുന്ന സ്ഥലങ്ങൾ

    ബര്‍ണ്ണശ്ശേരി സെക്ഷന്‍ പരിധിയില്‍  കണ്ണൂർ ടൗൺ സബ് സ്റ്റേഷൻ മുതൽ പ്രഭാത് ജംഗ്ഷന്‍ വരെയുള്ള കുഴിക്കുന്ന് , എം ടി എം സ്‌കൂൾ, സംഗീത വാട്ടർ ടാങ്ക് , മിലിട്ടറി ഹോസ്പിറ്റല്‍ , കന്റോണ്മെന്റ് പാര്‍ക്ക് , ബാങ്ക് റോഡ് , കാംബസാര്‍ , പ്രഭാത് വിളക്കും തറ , ഫയര്‍ സ്റ്റേഷന്‍ ഭാഗങ്ങൾ
    കണ്ണൂർ ടൗൺ സബ് സ്റ്റേഷൻ മുതൽ ചെട്ടിയാര്‍ കുളം വരെയുള്ള ഭാഗങ്ങൾ
    പീതാംബര പാര്‍ക്ക് മുതല്‍ പുതിയ ബസ്സ്സ്റ്റാന്‍ഡ് വരെയുള്ള ഭാഗങ്ങൾ
    സംഗീത വാട്ടര്‍ ടാങ്ക് മുതല്‍ മില്‍ റോഡ് വരെയുള്ള ബ്ലൂ നൈല്‍ ഹോട്ടല്‍ ,ഒണ്ടേന്‍ റോഡ് , ആറാട്ട് റോഡ് , ബെല്ലാര്‍ഡ് റോഡ് , ഗോഖലേ റോഡ് പരിസരം തുടങ്ങിയ സ്ഥലങ്ങൾ.

    No comments

    Post Top Ad

    Post Bottom Ad