Header Ads

  • Breaking News

    കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ആക്രമണം; ഇന്ന് ഹര്‍ത്താല്‍

    പേരാമ്പ്ര:
     കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ ഇന്ന് ഹര്‍ത്താല്‍. പേരാമ്പ്ര പ്രസിഡന്‍സി കോളേജ് റോഡില്‍ നിര്‍മാണം പൂര്‍ത്തിയായ ഓഫീസ് കെട്ടിടത്തിന് നേരെയാണ് ഇന്നലെ രാത്രി ആകമണമുണ്ടായത്. ഇന്ന് വൈകീട്ട് 6 മണി വരെയാണ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
    ആക്രമണത്തില്‍ ഓഫീസിന്റെ ഒന്നാം നിലയിലെ ജനല്‍ ചില്ലുകളും ഗ്ലാസ് വാതിലുകളും നിലത്ത് പതിച്ച ടൈലുകളും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ആക്രമണങ്ങള്‍ക്ക് പിന്നില്‍ എസ്ഡിപിഐയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഓഗസ്റ്റ് ഒന്നിന് ഓഫീസിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നതായിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ അസൗകര്യത്തെ തുടര്‍ന്ന് ഉദ്ഘാടനം മാറ്റിവെക്കുകയായിരുന്നു. ഈ കെട്ടിടമാണ് ആക്രമികള്‍ അടിച്ച് തകര്‍ത്തത്. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
    ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിനിടയില്‍ എസ്.ഡി.പി.ഐ ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസിനെതിരെ എസ്ഡിപിഐ പ്രകടനവുമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ കമ്മിറ്റി ഓഫീസിനുനേരെയുണ്ടായ ആക്രമണമെന്നാണ് വിലയിരുത്തല്‍.

    No comments

    Post Top Ad

    Post Bottom Ad