മലയാളികള്‍ ഉള്‍പ്പെടെ ഒന്‍പതംഗ വ്യാജ അന്വേഷണ സംഘം മംഗളൂരുവില്‍ പിടിയില്‍
മംഗലാപുരം :
ദേശീയ സുരക്ഷാ ഏജന്‍സിയുടെ പേരില്‍ തട്ടിപ്പ് നടത്തുന്ന മലയാളികളുള്‍പ്പെട്ട സംഘം മംഗളൂരുവില്‍ പിടിയില്‍.
മംഗലാപുരം കദ്രി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പമ്പ വെല്ലി സര്‍ക്കിളിന് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് മലയാളികള്‍ ഉള്‍പ്പെട്ട എട്ടു പേരടങ്ങുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ‘ദേശീയ സുരക്ഷാ ഏജന്‍സി’ എന്ന വ്യാജേന മംഗലാപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തി വരുന്നതിനിടെയാണ് പോലീസ് പിടിയിലായത്. എന്‍.ഐ.എ യുടെ സ്റ്റിക്കര്‍ പതിപ്പിച്ച വാഹനവും ഇവരില്‍ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഘത്തിലെ നാലുപേര്‍ കര്‍ണാടകയിലെ മടിക്കേരിയില്‍ നിന്നും ഉള്ളവരാണ്.
ഇന്നലെ രാത്രിയോടെയാണ് സംഭവം. സംഘം പിടിയിലായതോടെ മംഗലാപുരത്തും പരിസര പ്രദേശങ്ങളിലും പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.. കൂടാതെ അതീവജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.
പിടിയിലായവരുടെ പേരുവിവരങ്ങളോ മറ്റുവിവരങ്ങളോ ഒന്നും തന്നെ പോലീസ് പുറത്തുവിട്ടിട്ടില്ല. വളരെ രഹസ്യമായാണ് പോലിസിന്റെ നീക്കങ്ങള്‍.
No comments
Post a Comment