തളിപ്പറമ്പ ബസ് സ്റ്റാന്റിലെ മുലയൂട്ടല്‍ കേന്ദ്രത്തിലും അധികൃതരുടെ അനാസ്ഥ
തളിപ്പറമ്പ് നഗരം, കണ്ണൂരിന്റെ ഹൃദയ ഭാഗം. ദിവസേനെ ആയിരത്തോളം ആളുകള്‍ കടന്നു പോകുന്ന ഭാഗം. എന്നിട്ടും അധികൃതരുടെ അനാസ്ഥ കാരണം കഷ്ടപ്പെടുകയാണ് അമ്മമാര്‍. തളിപ്പറമ്പ ബസ് സ്റ്റാന്റിലെ മുലയൂട്ടല്‍ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആരെയും ഒന്നു കുഴക്കും. ഏറെ ശ്രദ്ധയോടെയും കരുതലോടെയും നല്‍കേണ്ട ഒന്നാണ് മുലപ്പാല്‍, അതു കൊണ്ട് തന്നെ വൃത്തിയുള്ള സ്ഥലത്ത് നിന്ന് അത് ചെയ്യുക എന്നതും പ്രധാനം തന്നെയാണ്. ഏറെ കൊട്ടിഘോഷിച്ച് 2018 സംപതംബര്‍ 19 ന്ആരംഭിച്ചതാണ് തളിപ്പറമ്പിലെ മുലയൂട്ടല്‍ കേന്ദ്രം. തീര്‍ത്തും മലിനീകരണപ്പെട്ട് കിടക്കുകയാണിപ്പോള്‍. തറയിലും ചുവരിലും പലവിധ മാലിന്യങ്ങള്‍. മഴ പെയ്താല്‍ കയറി നില്‍ക്കാന്‍ പോലും പറ്റാതെ ഉപയോഗ ശൂന്യമാണിപ്പോള്‍. വെള്ളം മുഴുവനും കെട്ടി നില്‍ക്കുന്ന അവസ്ഥയാണ്. അധികൃതരെ പല തവണ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല എന്നും പറയുന്നവരുണ്ട്. യാത്രക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്.
No comments
Post a Comment