വളപട്ടണം പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്നു സമീപ പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലായി
വളപട്ടണം പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്നു സമീപ പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലായി
മയ്യിൽ പാവന്നൂർക്കടവിൽ ഒൻപതു മീറ്ററിലധികം വെള്ളമുയർന്നിട്ടുണ്ട്. ജലവിതാനം ഉയർന്നു പാവന്നൂർ പാലത്തിനൊപ്പമെത്തി. നാല്പതിലധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അടുത്തുള്ള മദ്രസയിൽ ദുരിതാശ്വാസ ക്യാമ്പും പ്രവർത്തനമാരംഭിച്ചിരിക്കുന്നു. പാമ്പുരുത്തി-കോറളായി ദ്വീപുകൾ വലിയ ഭീഷണി നേരിടുന്നു. കോറളായിയിൽ കൊമ്പൻ മുറിഞ്ഞ് ഒറ്റപ്പെട്ട കുടുംബങ്ങളെ അതിരാവിലെ തന്നെ മാറ്റി പാർപ്പിച്ചു. കണ്ടക്കൈയിൽ ഇരുപത്തഞ്ചിലധികം കുടുംബങ്ങളെയാണു മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.</p> <p>പെരുവങ്ങൂർ, ഇരുവാപ്പുഴ നമ്പ്രം, കോട്ടയാട് എന്നിവിടങ്ങളിലും രൂക്ഷമായ വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. മുല്ലക്കൊടി, ആയാർമുനമ്പ്, ഒറപ്പൊടി, കൊവുപ്പാട്, നണിയൂർനമ്പ്രം തുടങ്ങി ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായിക്കഴിഞ്ഞു. നാറാത്ത് പഞ്ചായത്തിന്റെ തീരപ്രദേശങ്ങളിലും സ്ഥിതി വിഭിന്നമല്ല. പാമ്പുരുത്തിയിലെ മുഴുവൻ കുടുംബങ്ങളെയും ഇന്നലെ രാത്രിയോടെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി പാർപ്പിച്ചു.</p> <p>250 കുടുംബങ്ങളാണ് ഇവിടെ അധിവസിക്കുന്നത്. ഇവരെ കുടുംബ വീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമാണ് മാറ്റി പാർപ്പിച്ചത്. പാപ്പിനിശേരി തുരുത്തി കോളനിയിലെ നൂറുകണക്കിനു കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. പാപ്പിനിശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.നാരായണൻ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
No comments
Post a Comment