ആ ദിനങ്ങളിലെ ശുചിത്വം
എത്ര ബോധവല്‍ക്കരണം നടത്തിയാലും ആര്‍ത്തവ ശുചിത്വത്തെ ലാഘവത്തോടെ തള്ളിക്കളയുന്നവരാണ് പല സ്ത്രീകളും. ജോലിത്തിരക്കുകള്‍ക്കും നീണ്ട യാത്രകള്‍ക്കുമൊക്കെയിടയില്‍പ്പെട്ട് പാഡ് മാറ്റാന്‍ പോലും കഷ്ടപ്പെടുന്നവര്‍ ധാരാളം.
എന്നാല്‍ ഈ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ ആര്‍ത്തവ ശുചിത്വത്തെ ഗൗരവമായിക്കണ്ട് സ്വന്തം ശരീര ശുചിത്വത്തിനായി സമയം മാറ്റിവയ്ക്കേണ്ടത് അത്യാവശ്യമാണ്. അതല്ലെങ്കില്‍ പല രോഗങ്ങളും നമ്മെ തേടിയെത്തും.
സ്ത്രീയുടെ ജീവിത ഘട്ടത്തില്‍ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന പ്രക്രീയയാണ് ആര്‍ത്തവം. ഒേരാ തവണയും സാധാരണഗതിയില്‍ 50 മുതല്‍ 200 മില്ലീലിറ്റര്‍ രക്തം വരെ നഷ്ടപ്പെടുന്നുണ്ട്. ഈ സമയത്ത് ശരീരത്തില്‍ പല വ്യത്യാസങ്ങളുമുണ്ടാകുന്നു.
ആര്‍ത്തവ കാലത്ത് ശരീരം വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ജനനേന്ദ്രിയത്തിലുണ്ടാകുന്ന അണുബാധ പല സ്ത്രീകളും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. വൃത്തിക്കുറവുകൊണ്ടാണ് അണുബാധയുടെ നല്ലൊരു ശതമാനവും ഉണ്ടാകുന്നത്. ആര്‍ത്തവ സമയത്ത് ശരിയായ ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്.
അടിവസ്ത്രത്തില്‍ കറപുരണ്ടാല്‍ ഉടന്‍തന്നെ അത് മാറ്റാന്‍ ശ്രദ്ധിക്കുക. കറപുരണ്ട അടിവസ്ത്രം അധികസമയം ഉപയോഗിക്കുന്നത് വൃത്തികരമല്ലെന്നുമാത്രമല്ല അത് അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും. അതുകൊണ്ടുതന്നെ ആര്‍ത്തവ നാളുകളില്‍ അടിവസ്ത്രം കൂടുതലായി കരുതേണ്ടത് അത്യാവശ്യമാണ്.
ആര്‍ത്തവ രക്തം ശരീരത്തിനുവെളിയില്‍ വന്നാല്‍ പല രോഗാണുക്കളും പെരുകാന്‍ സാധ്യതയുണ്ട്. അതിനാല്‍ നാല് മണിക്കൂര്‍ കൂടുമ്പോള്‍ പാഡ് മാറാന്‍ ശ്രദ്ധിക്കണം. കൂടാതെ ഓരോ തവണ ടോയ്ലറ്റില്‍ പോകുമ്പോഴും യോനീഭാഗം വൃത്തിയായി കഴുകുകയും വേണം.
ആര്‍ത്തവ ദിനങ്ങളില്‍ ശരീരം അമിതമായി വിയര്‍ക്കുകയും മറ്റും ചെയ്യുന്നതുകൊണ്ടുതന്നെ ഈ ദിവസങ്ങളിലെല്ലാം കുളി മുടക്കാതിരിക്കുക.
ആര്‍ത്തവദിനങ്ങളില്‍ തുണി ഉപയോഗിക്കുന്നവര്‍ ഉപയോഗ ശേഷം തുണി നന്നായി കഴുകി വൃത്തിയാക്കി വെയിലത്തിട്ട് ഉണക്കി സുരക്ഷിതമായി സൂക്ഷിക്കണം. പൂപ്പലും പൊടിയും ഈര്‍പ്പവുമൊന്നും തട്ടാത്തവിധത്തില്‍ വേണം സൂക്ഷിക്കാന്‍.
പാഡ് ഉപയോഗിക്കുമ്പോള്‍ ഉപയോഗം കഴിഞ്ഞാല്‍ അത് പൊതിഞ്ഞ് വേണം അതാത് സ്ഥലത്ത് നിക്ഷേപിക്കാന്‍. അതുപോലെ പാഡിന്റെ കവര്‍ പൊട്ടിച്ച ശേഷം അത് തുറന്നുവയ്ക്കാതെ പൊതിഞ്ഞ് സൂക്ഷിക്കുക.
പാഡ് മാറ്റിയ ശേഷം കൈകള്‍ വൃത്തിയായി സോപ്പോ ഹാന്‍ഡ് വാഷോ ഉപയോഗിച്ച് കഴുകുക. മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നവര്‍ നിശ്ചിത സമയത്തില്‍കൂടുതല്‍ അത് ശരീരത്തില്‍ വയ്ക്കരുത്.
കപ്പ് കഴുകി വീണ്ടും ഉപയോഗിക്കാവുന്നതാണ്. ആറ് മുതല്‍ 12 മണിക്കൂര്‍വരെ മെന്‍സ്ട്രല്‍ കപ്പ് വയ്ക്കാവുന്നതാണ്. വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന കപ്പുകള്‍ ആറ് മാസം മുതല്‍ 10 വര്‍ഷം വരെ ഉപയോഗിക്കാം. ഡിസ്പോസിബിള്‍ കപ്പുകളാണെങ്കില്‍ ഉപയോഗിച്ച ശേഷം കളയാം.
ആര്‍ത്തവ സമയത്ത് ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന പങ്കാളികള്‍ ശുചിത്വം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
യോനീഭാഗത്തെ രോമങ്ങള്‍ ഷേവ് ചെയ്ത് വൃത്തിയാക്കുന്നതിനുപകരം കത്രികയുപയോഗിച്ച് നീളംകുറച്ച് വെട്ടിക്കളയാവുന്നതാണ്.
ഓര്‍ക്കുക നിങ്ങളുടെ ശുചിത്വവും ആരോഗ്യവും നിങ്ങളുടെ കൈകളിലാണ്. രോഗമില്ലാതെ ആരോഗ്യത്തോടെയിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്.
No comments
Post a Comment