പയ്യന്നൂരിൽ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കിണറിൽ വീണ് ഗൃഹനാഥൻ മരിച്ചു
പയ്യന്നൂർ:
വീട്ടിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ റിട്ട: ബാങ്ക് മാനേജർ കിണറിൽ വീണ് മരണപ്പെട്ടു.പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം ശ്രീവത്സത്തിൽ പരേതരായ നാരായണൻ നമ്പീശന്റെയും ഭാർഗ്ഗവി അമ്മയുടെയും മകൻ കെ കെ രാധാകൃഷ്ണൻ (62) ആണ് ഇന്ന് പുലർച്ചെ പരിയാരം മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ടത്. റിട്ട: ഗ്രാമീൺ ബാങ്ക് സീനിയർ മാനേജരാണ് ഇന്നലെ വൈകിട്ട് വീടിന് മുകളിലെ വാട്ടർ ടാങ്ക് ശുചീകരിക്കവെ കാൽവഴുതി താഴെയുള്ള കിണറിലേക്ക് വീഴുകയായിരുന്നു സാരമായ പരിക്കുകളോടെ പരിയാരത്ത് എത്തിച്ചുവെങ്കിലും ഇന്ന് പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
No comments
Post a Comment