കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡിൽ ലക്ഷങ്ങൾ ചെലവിട്ടു സ്ഥാപിച്ച തെരുവ് വിളക്കുകൾ നാളെ മുതൽ പ്രകാശിക്കും
മട്ടന്നൂർ:
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡിൽ ലക്ഷങ്ങൾ ചെലവിട്ടു സ്ഥാപിച്ച തെരുവ് വിളക്കുകൾ നിർമാണം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും പ്രകാശിക്കാതെ നോക്കുകുത്തിയായ വിളക്കുകളാണ് നഗരസഭ ഇടപെട്ട് പ്രകാശിപ്പിക്കുന്നത്. സ്വിച്ച് ഓൺ കർമം നാളെ വൈകുന്നേരം ആറിന് വിമാനത്താവള കവാടമായ കല്ലേരിക്കരയിൽ നടക്കും.വിമാനത്താവള കമ്പനിയായ കിയാലിന്റെ ഫണ്ടു ഉപയോഗിച്ചാണ് തെരുവ് വിളക്കുകൾ സ്ഥാപിച്ചിരുന്നത്. നിർമാണ പ്രവൃത്തി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും വിളക്കുകൾ പ്രകാശിപ്പിക്കാത്തതിൽ ജനങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. വൈദ്യുതചാർജ് അടയ്ക്കുന്നത് സംബന്ധിച്ചുള്ള പ്രശ്നമാണ് തെരുവു വിളക്കുകൾ പ്രകാശിപ്പിക്കാതെയിട്ടിരുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വൈദ്യുത ചാർജ് അടയ്ക്കണവെന്നാണ് കിയാൽ അറിയിച്ചിരുന്നത്.
ഇതിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയാറാകാതെ വന്നതോടെയാണ് മാസങ്ങളോളം തെരുവ് വിളക്കുകൾ പ്രവർത്തിപ്പിക്കാൻ വൈകിയത്. നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചാണ് വൈദ്യുതി ചാർജ് അടക്കുകയെന്ന് വൈസ് ചെയർമാൻ പി.പുരുഷോത്തമൻ പറഞ്ഞു. വിമാനത്താവള ഉദ്ഘാടനത്തിന് ശേഷവും തെരുവ് വിളക്കുകൾ പ്രവർത്തിപ്പിക്കാത്തതിനാൽ നാട്ടുകാർ തെരുവ് വിളക്കുകളുടെ തൂണിൽ പന്തംകെട്ടി പ്രതിഷേധിച്ചിരുന്നു.വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പാണ് വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡായ മട്ടന്നൂർ -അഞ്ചരക്കണ്ടി റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചത്. വായാന്തോട് മുതൽ കാര പേരാവൂർ വരെയുള്ള അഞ്ച് കിലാമീറ്റർ റോഡിന്റെ ഇരുവശങ്ങളിലുമായി ഇരുന്നൂറോളം കൂറ്റൻ തെരുവ് വിളക്കുകളാണ് സ്ഥാപിച്ചത്.
No comments
Post a Comment