വ്യാജ ഫോര്‍വേഡ് സന്ദേശങ്ങൾക്ക് തടയിടാന്‍ പുത്തൻ സംവിധാനവുമായി വാട്‌സാപ്പ്
വ്യാജ സന്ദേശങ്ങൾ ഫോര്‍വേഡ് ചെയ്യുന്നത് തടയാൻ പുത്തൻ സംവിധാനവുമായി വാട്‌സാപ്പ്. സത്യമല്ലാത്ത മെസേജുകള്‍ ഗ്രൂപ്പുകളിലേക്കു ഫോര്‍വേഡ് ചെയ്യുന്നതു മൂലമുണ്ടാകുന്ന പ്രശ്‍നങ്ങൾ ഒഴിവാക്കാനായാണ് ഈ ഫീച്ചർ അവതരിപ്പിക്കുന്നത്. അധികമായി ഫോർവേഡ് ചെയ്ത മെസ്സേജുകൾ നാം വീണ്ടും ഫോര്‍വേഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇതു സംബന്ധിച്ചു മുന്നറിയിപ്പു നല്‍കും. അനാവശ്യമായ ഫോര്‍വേഡുകള്‍ കുറയ്ക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് വാട്‌സാപ് പുതിയ സംവിധാനം അടുത്ത അപ്‌ഡേറ്റോടെ ലഭ്യമായേക്കും. അതേസമയം ഫോര്‍വേഡ് ചെയ്യപ്പെടുന്ന മെസേജുകള്‍ക്കു മുകളില്‍ നൽകിയ Forwarded സന്ദേശങ്ങളെ വേര്‍തിരിച്ചറിയുവാനും വ്യാജവാര്‍ത്തകള്‍ തിരിച്ചറിയുന്നതിനും സഹായിച്ചിരുന്നു.
No comments
Post a Comment