അവധിക്കാലം കഴിഞ്ഞു: വീണ്ടും പ്രവാസികളെ പിഴിഞ്ഞ് വിമാന കമ്പനികൾ
തിരുവനന്തപുരം:
ഗള്‍ഫ് പ്രദേശങ്ങളില്‍ അവധിക്കാലം അവസാനിക്കുന്നതോടെ കേരളത്തില്‍ നിന്നുമുള്ള വിമാന ടിക്കറ്റ് കുത്തനെ കൂട്ടി വിമാനകമ്ബനികള്‍. ആഗസ്റ്റ് അവസാന വാരം മുതല്‍ ഗള്‍ഫിലേക്കുള്ള വിമാനടിക്കറ്റുകളില്‍ നാലിരട്ടിയിലധികം വര്‍ദ്ധനവാണ് വിമാനകമ്ബനികള്‍ കൊണ്ടു വന്നിരിക്കുന്നത്. ചില വിമാന കമ്ബനികളാകട്ടെ ദമാം, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷം രൂപ വരെയാണ് ടിക്കറ്റിന് ഈടാക്കാന്‍ പദ്ധതിയിടുന്നത്. ഷാര്‍ജ, ദോഹ, ബഹ്‌റൈന്‍, ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകളിലും വന്‍ വര്‍ദ്ധനവാണ് കമ്ബനികള്‍ കൊണ്ടുവന്നിരിക്കുന്നത്.5000 മുതല്‍ 12,000 അധികം പണം ഈ കമ്ബനികള്‍ ഗള്‍ഫ് മലയാളികളില്‍ നിന്നും ഈടാക്കും. സെപ്തംബറിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം കഴിയുന്നത്. ഈ സമയം നോക്കി ഗള്‍ഫിലേക്ക് തിരികെ പോകുന്നവരേയും പെരുന്നാള്‍ ആഘോഷിച്ച് മടങ്ങുന്ന മലയാളികളേയുമാണ് ഈ നിരക്ക് വര്‍ദ്ധന പ്രതികൂലമായി ബാധിക്കുക. മറ്റ് കമ്ബനികള്‍ക്കൊപ്പം ഇന്ത്യന്‍ കമ്ബനി എയര്‍ ഇന്ത്യയും തങ്ങളുടെ ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക, എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് ചാര്‍ജുകളും കമ്ബനികള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്കുള്ള മിക്ക സര്‍വീസുകളും ദുബായ് വഴിയാണ്.വി. മുരളീധരന്‍ വിദേശകാര്യ സഹമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിമാനക്കമ്ബനികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അന്ന്, തങ്ങള്‍ നിരക്ക് കുറയ്ക്കുമെന്ന് കമ്ബനികള്‍ അറിയിച്ചതുമാണ്. ആഗസ്റ്റ് അവസാനം തിരുവനന്തപുരത്ത് നിന്ന് ദുബൈയിലേക്ക് പോകുന്ന ഗള്‍ഫ് എയറില്‍ 66,396രൂപയാണ് ടിക്കറ്റിന്റെ വില. കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തിന് 31,685 രൂപയും, സ്‌പൈസ് ജെറ്റിന് 22,635 രൂപയുമാണ്. കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് പോകുന്ന എത്തിഹാദിന് 47,100രൂപയാണ് ടിക്കറ്റ് വില. തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനത്തിനാകട്ടെ 26,887രൂപയാണ് ടിക്കറ്റ് നിരക്ക്.
No comments
Post a Comment