Header Ads

  • Breaking News

    ഹിന്ദു ഐക്യവേദി ജനജാഗ്രത യാത്ര ഉദ്ഘാടനം തളിപ്പറമ്പിൽ നടന്നു


    ദശാബ്ദങ്ങളായി നീതി നിഷേധിക്കപ്പെടുന്ന ഹിന്ദുവിന്റെ ഉയിർത്തെഴുന്നേൽപ്പാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് നിഷ സോമൻ. തളിപ്പറമ്പിൽ നിന്നും ആരംഭിച്ച ഹിന്ദു ഐക്യവേദി ജന ജാഗ്രത യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ജില്ലാ പ്രസിഡന്റ് കെ.ജി.ബാബു അധ്യക്ഷത
    വഹിച്ചു. പ്രദീപ് ശ്രീലകത്തിന് പതാക കൈമാറിയാണ് ജാഥ ഉദ്ഘാടനം ചെയ്തത്. പ്രേമൻ പെരുമ്പെട്ടി, പി.വി.ശ്യാം മോഹൻ, ലക്ഷ്മണൻകീഴാറ്റൂർ, വിജയൻ തളിപ്പറമ്പ്, കെ.മോഹനകൃഷ്ണൻ, എം.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ ആഗസ്റ്റ് 2 ന് ചെറുപുഴയിൽ നിന്നും ആരംഭിച്ച ജാഥ പ്രളയത്തെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു. ഇന്ന് രാവിലെ തളിപ്പറമ്പിൽ നിന്നും ആരംഭിച്ച ജാഥ വൈകുന്നേരം തോട്ടടയിൽ സമാപിക്കും. നാളെയും മറ്റന്നാളും ജില്ലയിൽ പര്യടനം നടത്തുന്ന ജാഥ തലശേരിയിൽ 29ന് സമാപിക്കും. മതഭീകരതക്കും മതപരിവർത്തനത്തിനും മത പ്രീണനത്തിനുമെതിരെ ജാഗ്രത പാലിക്കണമെന്ന സന്ദേശവുമായാണ് ജാഥ പര്യടനം നടത്തുന്നത്. സംസ്ഥാനത്ത് 14 ജില്ലകളിലും ഹിന്ദു ഐക്യവേദി ജന ജാഗ്രതാ യാത്ര സംഘടിപ്പിക്കുന്നുണ്ട്.

    No comments

    Post Top Ad

    Post Bottom Ad