പെരിങ്ങോം ഗവ.ഹയർസെക്കൻഡറി സ്കൂൾ കെട്ടിടം അപകടനിലയിൽ
ആയിരത്തിൽപ്പരം വിദ്യാർഥികൾ പഠിക്കുന്ന പെരിങ്ങോം ഗവ.ഹയർസെക്കൻഡറി സ്കൂളിന്റെ പ്രധാന കെട്ടിടം അപകടനിലയിൽ.ഓട് മേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്ന് വീഴാറായ നിലയിൽ കണ്ടെത്തിയത്.കെട്ടിടത്തിന്റെ തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിദ്യാർഥികളെ ഓഡിറ്റോറിയത്തിലേക്കും മറ്റും മാറ്റുകയായിരുന്നു.എം എൽ എയും, എം പിയും ജില്ലാപഞ്ചായത്തും വിവിധ പദ്ധതികളിൽപ്പെടുത്തി ഫണ്ടുകൾ അനുവദിച്ചിട്ടും അടിസ്ഥാനസൗകര്യങ്ങൾ അപര്യാപ്തമാണെന്നാണ് രക്ഷിതാക്കൾ പറയുന്നത്. സ്കൂളിനാവശ്യമായ കളിസ്ഥലവും ,ഓപ്പൺ ഓഡിറ്റോറിയവും തറക്കല്ലിൽ ഒതുങ്ങിയ നിലയിലാണ്. പഠന നിലവാരത്തിൽ മലയോര മേഖലയിൽ മികച്ച നേട്ടം കൊയ്യുന്ന സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാൻ കാസർകോട് എം പി.രാജ് മോഹൻ ഉണ്ണിത്താന്റെ സഹായവും തേടുകയാണ് പി ടി എ യും നാട്ടുകാരും.
No comments
Post a Comment