Header Ads

  • Breaking News

    കണ്ണൂരില്‍ വനത്തിൽ ഉൾപ്പെടെ പലയിടങ്ങളിലും ഉരുൾപൊട്ടൽ


    കണ്ണൂർ:
    ചുഴലിക്കാറ്റിലും ഉരുള്‍ പൊട്ടലിലും നിരവധി വീടുകളും കൃഷിയിടങ്ങളും നശിച്ചു. അഞ്ചിടങ്ങളിലായി 443 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കഴിഞ്ഞ പ്രളയ കാലത്ത് കനത്ത നാശമുണ്ടായ കൊട്ടിയൂര്‍, ആറളം , ഇരിട്ടി മേഖലകളിലാണ് മഴ കൂടുതല്‍ ദുരിതം വിതച്ചത്. കൊട്ടിയൂര്‍ ചപ്പമലയിലും, ആറളം വന മേഖലയിലും അടക്കാത്തോടുമാണ് ഉരുള്‍ പൊട്ടൽ ഉണ്ടായതായി സംശയിക്കുന്നത് ബാവലി – ചീങ്കണ്ണി പുഴകള്‍ കര കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് നിരവധി വീടുകളും കൃഷിയിടങ്ങളിലും വെളളം കയറി നശിച്ചു.മട്ടന്നൂരില്‍ തോട്ടില്‍ വീണ് മധ്യവയസ്കന്‍ മരിച്ചു.കുഴിക്കല്‍ പത്മനാഭനാണ് മരിച്ചത്.

    കോളിക്കടവ്, ഇരിക്കൂര്‍, ശ്രീകണ്ഠപുരം, ചാവശേരി തുടങ്ങി താഴ്ന്ന പ്രദേശങ്ങള്‍ പലതും വെളളത്തിനടിയിലാണ്. നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും വെളളത്തിനടിയിലായി.പേരാവൂര്‍ കണിച്ചാറില്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശമുണ്ടായി

    No comments

    Post Top Ad

    Post Bottom Ad