Header Ads

  • Breaking News

    തളിപ്പറമ്പിൽ വിവാഹ വാഗ്ദാനം നൽകി പണവും സ്വർണവും കവർന്ന യുവാവ് അറസ്റ്റിൽ



    തളിപ്പറമ്പ്:
    മിസ്ഡ് കോൾ വഴിപരിചയപ്പെട്ട ഭർതൃമതിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി ഒന്നര ലക്ഷം രൂപയും ഏഴര പവൻ സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്ത വിരുതൻ അറസ്റ്റിൽ. പാനൂർ ഏലാങ്കോട് കൂറ്റേരിൽ സക്കീന വില്ലയിലെ ടി. ഫജ്ഫർ (31) നെയാണ് തളിപ്പറമ്പ് സി ഐ എൻ.കെ.സത്യനാഥൻ അറസ്റ്റ് ചെയ്തത്. വ്യാജ ഡോക്ടറായി പ്രാക്ടീസ് ചെയ്തതിന് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഫജ്ഫറെന്ന് പോലിസ് പറഞ്ഞു. ഈ വർഷം ഫെബ്രുവരിയിലാണ് തളിപ്പറമ്പ് സയ്യിദ് നഗറിലെ റഹിയാനത്ത് മിസ്ഡ് കോളിലൂടെ ഇയാളുമായി പരിചയത്തിലായത്. നിരന്തരമായി ഫോൺ വഴി സംസാരിച്ച് ബന്ധം സ്ഥാപിച്ച ഫജ് ഫർ ഒന്നര ലക്ഷം രൂപ റഹിയാനത്തിൽ നിന്ന് കടമായി വാങ്ങിയിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതിനാലാണ് യുവതി പണം നൽകിയത്.


    എന്നാൽ വാക്കു മാറ്റിയതിനെ തുടർന്ന് പണം തിരികെ ചോദിച്ചപ്പോൾ ഫോൺ സംഭാഷണങ്ങളും വീഡിയോകളും ഭർത്താവിന് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്നീട് ഏഴര പവൻ സ്വർണാഭരണങ്ങളും ഇയാൾ വാങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീണ്ടും ഭീഷണികൾ ഉണ്ടായതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. പട്ടുവം കയ്യം തടത്തിൽ വിവാഹം ചെയ്ത് അവിടെ താമസിച്ചു വരികയാണ് ഇയാൾ. വ്യാജ ഡോക്ടറായി പ്രവർത്തിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ഫജ്ഫർ പോലീസ് പിടികൂടിയാൽ മൂക്കിൽ വിരൽ കയറ്റി രക്തമൊലിപ്പിച്ച് പോലീസിനെ ഭയപ്പെടുത്തുന്നതിലും വിരുതനാണെന്ന് പോലീസ് പറഞ്ഞു. എസ് ഐ.കെ.പി.ഷൈനിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരമാണ് ഫജ്ഫറിനെ പിടികൂടിയത്. വൈകുന്നേരം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും.

    No comments

    Post Top Ad

    Post Bottom Ad