Header Ads

  • Breaking News

    മേപ്പാടിയില്‍ ഉരുള്‍പൊട്ടി; നിരവധിപേരെ കാണാതായതായി ആശങ്ക



    വയനാട് മേപ്പാടി പുത്തുമലയില്‍ ഉരുള്‍പൊട്ടി. ലയങ്ങള്‍ ഒലിച്ചുപോയി നിരവധിപേരെ കാണാതായതായി നാട്ടുകാര്‍. രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്തേക്ക് എത്താന്‍ സാധിച്ചിട്ടില്ല.

    മേപ്പാടിയില്‍ ഉണ്ടായത് അതിഭീകരമായ മണ്ണിടിച്ചിലെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്ത് എത്താന്‍ സാധിച്ചിട്ടില്ല. പ്രദേശത്തേക്കുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. എന്‍.ഡി.ആര്‍.എഫ് ഉടന്‍ സ്ഥലത്തെത്തുമെന്ന് ജില്ലാ കലക്ടര്‍. തോട്ടങ്ങളിലെ താമസകേന്ദ്രങ്ങള്‍ക്ക് മുകളിലേക്കാണ് ഉരുള്‍പൊട്ടിയത്. പാടികളില്‍ ആളുകളുണ്ടായിരുന്നോയെന്ന് അറിയില്ലെന്നും കലക്ടര്‍.

    No comments

    Post Top Ad

    Post Bottom Ad